കാനറാ ബാങ്ക് സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി

New Update

publive-image

കൊച്ചി: കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാർ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

Advertisment

ബഹുജന അവബോധം സൃഷ്ടിക്കാൻ ഹിന്ദി, മറാത്തി, മലയാളം, ബംഗാളി, കൊങ്കണി, തുളു, ഹരിയാൻവി, ഭോജ്‌പുരി, മൈഥിലി, ആസ്സാമീസ്, തമിഴ്, കന്നട, തെലുങ്ക്, ഗുജറാത്തി, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 16 ഭാഷകളിലായാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത്.

Advertisment