ആക്സിസ് ബാങ്ക് ഭാരത് പേയുമായി സഹകരിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: വ്യാപാരികള്‍ക്കിടയിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്സിസ് ബാങ്ക്. ഭാരത് സൈ്വപ്പ് ഉപയോഗിച്ച് ഭാരത് പേയിലൂടെയുള്ള വ്യാപാരികളുടെ ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകളുടെ സ്വീകരണവും ശാക്തീകരിക്കും.

സഹകരണത്തിലൂടെ ഭാരത് പേയുടെ വ്യാപാര അനുഭവം വര്‍ധിപ്പിക്കാന്‍ ആക്സിസ് ബാങ്കിന്റെ മികച്ച സാങ്കേതിക വിദ്യയ്ക്കു സാധിക്കും. വ്യാപാരികള്‍ക്ക് വേഗത്തിലുള്ള ഇടപാടുകളും സുരക്ഷിതവും ലളിതവുമായ പ്ലാറ്റ്ഫോമും ലഭിക്കും. മറ്റ് അനവധി സവിശേഷതകളും ലഭ്യമാക്കും.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിഒഎസ് സ്വീകരണ ബാങ്കാണ് ആക്സിസ് ബാങ്ക്. പേയ്മെന്റ് സ്വീകരിക്കാന്‍ ഇന്ത്യയിലുടനീളമായി 6,52,026 പിഒഎസ് ടെര്‍മിനലുകളുണ്ട്. ഇവയിലൂടെ ചെറുതും വലുതുമായ നിരവധി വ്യാപാരികള്‍ക്ക് സേവനം എത്തിക്കുന്നു. നിലവില്‍ ബാങ്ക് മാസം 19,000 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുന്നു.

ഭാരത് പേയുടെ പിഒഎസ് ഉപകരണം കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. വാടകയൊന്നും വാങ്ങാത്ത എംഡിആര്‍ ഇല്ലാത്ത മെഷിനായാണ് അവതരിപ്പിച്ചത്. ചെറുകിട വ്യാപാരികളില്‍ നിന്നും സ്റ്റോര്‍ ഉടമകളില്‍ നിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്. രാജ്യത്തെ 16 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം പിഒഎസ് മെഷീനുകളുണ്ട്. മാസം 1400 കോടി രൂപയുടെ ഇടപാടും നടത്തുന്നു.

Advertisment