/sathyam/media/post_attachments/xToru5wz2XhQmRBtgNTS.jpg)
പാലക്കാട് :സ്വര്‍ണ്ണ വായ്പകള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ സമഗ്രമായ പരിപാടികളുമായി പുതുതലമുറ ഫിന്‍ടെക് ബ്രാന്‍ഡായ റുപിക്. മഹാമാരിക്കാലത്ത് സുരക്ഷിതവും അനായാസവുമായി വായ്പകള്‍ ലഭ്യമാക്കുകയാണ് റുപീക്കിന്റെ ലക്ഷ്യം.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഗമമായി ഡോര്‍സ്‌റ്റെപ്പ് സ്വര്‍ണ്ണവായ്പ കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.
കുറഞ്ഞ ഡോക്യുമെന്റേഷനില്‍ പ്രതിമാസം 0.69 ശതമാനം നിരക്കിലാണ് സ്വര്‍ണ പണയ വായ്പകള്‍ നല്കുക.പ്രശസ്ത ചലച്ചിത്രതാരങ്ങളായ പ്രിയാമണിയും മനോജ് ബാജ്‌പേയിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പ്രചാരണ കാംപെയ്ന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും നിയമാനുസൃത വായ്പകള്‍ അന്യമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പകള്‍ പോലുള്ള സാമ്പത്തിക സേവനങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് റുപീക് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശലഭ് ആത്രേ പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് വായ്പകള്‍ അനായാസം ലഭിക്കുന്ന പദ്ധതികളാണ് റുപീക് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് പ്രിയാമണിയും മനോജ് ബാജ്‌പേയിയും അഭിപ്രായപ്പെട്ടു. സ്വര്‍ണ വായ്പകളെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ തിരുത്താന്‍ റുപീക്കിനു കഴിയുമെന്ന് അവര്‍ പറഞ്ഞു.നൂതന സാങ്കേതികവിദ്യയും സവിശേഷവും വൈവിധ്യപൂര്‍ണവും ആയ ഉല്പന്നങ്ങളും വഴി പണയ വായ്പാ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പായ റുപീക് ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ 300ലേറെ നഗരങ്ങളില്‍ സ്വാധീനം ഉള്ള റുപീക്, 5000ത്തിലേറെ കോടി രൂപ വായ്പ ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. 55 ശതമാനം ഇടപാടുകാരും ആദ്യമായി വായ്പയെടുത്തവരാണ്