ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ആയിരം കോടി യുഎസ് ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ഫോർഡ് മോട്ടോഴ്‌സ്

New Update

 

Advertisment

publive-image

വാഷിംഗ്ടൺ: ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ആയിരം കോടി യുഎസ് ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ഫോർഡ് മോട്ടോഴ്‌സ്. യുഎസിലെ നിർമ്മാണശാലയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നത്.

യുഎസിൽ മുന്ന് ബാറ്ററി ഫാക്ടറികളും, ഒരു ഇലക്ട്രിക് ട്രക്ക് നിർമ്മാണ പ്ലാന്റുമാണ് കമ്പനി നിർമ്മിക്കാൻ തീരുമാനിച്ചത്. വരുന്ന നാല് വർഷത്തിനുള്ളിൽ ഇതിലൂടെ 11,000 തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്.

ആഗോള തലത്തിൽ കലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാനുള്ള പദ്ധതിയുടെ ഭാഗമായി ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണത്തിന് കമ്പനി വിരാമമിട്ടിരിക്കുകയാണ്. 11.4 ബില്യൺ ഡോളറാണ് ഇതിനായി ഫോർഡും ദക്ഷിണ കൊറിയൻ വിതരണക്കാരും നിക്ഷേപിക്കുന്നത്.

എട്ട് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന ടെസ്ലയെ മറികടക്കാനാണ് ഫോർഡ് ലക്ഷ്യമിടുന്നത്. 800 ബില്യൺ ഡോളറാണ് ടെസ്ലയുടെ മൂലധനം എന്നാൽ ഫോർഡിന്റെത് 56 ബില്യൺ ഡോളറാണ്. ഇലക്ട്രിക് വാഹന നിർമ്മാതാക്കളിലെ ഭീമന്മാരായ ടെസ്ല, ഫോർഡിന് ശക്തനായ എതിരാളിയാണ്.

ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപയാണ് ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യൂ, എന്നിവയുൾപ്പെടെ നിരവധി വാഹന നിർമ്മാതാക്കൾ നിക്ഷേപിക്കുന്നത്.

Advertisment