ആക്സിസ് ഡൈനാമിക് ഇക്വിറ്റി ഫണ്ട് ഇനിമുതല്‍ ആക്സിസ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ട്

New Update

 

Advertisment

publive-image

കൊച്ചി: രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്‍ണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിലവിലുള്ള പദ്ധതിയായ ആക്സിസ് ഡൈനാമിക് ഇക്വിറ്റി ഫണ്ടിന്‍റെ പേര് ആക്സിസ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ട് എന്നു പുനര്‍നാമകരണം ചെയ്തു. ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്‍ണ്ട് വിഭാഗത്തില്‍ മുന്‍നിരയിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുനര്‍നാമകരണം. നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് 50:50 സൂചികയാണ് ഫണ്‍ണ്ടിന്‍റെ ബഞ്ച്മാര്‍ക്ക്.

ഓഹരിക്കും സ്ഥിരവരുമാന നിക്ഷേപത്തിനും സ്ഥാനമുള്ള ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ പദ്ധതിയാണ് ആക്സിസ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ട്. വിപണിയിലെ മാറ്റത്തിനനുസരിച്ച് ഓഹരികളിലെ നിക്ഷേപത്തില്‍ മാറ്റം വരുത്തുന്ന ഫണ്ട് ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നിക്ഷേപകരെന്ന നിലയില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇക്വിറ്റി എക്സ്പോഷര്‍ ചലനാത്മകമായി കൈകാര്യം ചെയ്യുന്ന പ്രക്രിയയിലൂടെ ഇക്വിറ്റി റിസ്ക് ലഘൂകരിക്കാന്‍ ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ടുകള്‍ നിക്ഷേപകരെ സഹായിക്കുന്നു. ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ടുകള്‍ നിക്ഷേപ അനുഭവത്തെ മാറ്റുകയും, റിസ്ക് കൈകാര്യം ചെയ്യുമ്പോള്‍ ഇക്വിറ്റിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയില്‍ നിന്ന് പ്രയോജനം നേടാന്‍ അവരുടെ സഹായിക്കുകയും ചെയ്യും, ആക്സിസ് എഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.

ഓഹരി, സ്ഥിരവരുമാന ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം സജീവമായി കൈകാര്യം ചെയ്യാന്‍ ഫണ്‍ണ്ട് ഉദ്ദേശിക്കുന്നു. ഇതുവഴി ഏതെങ്കിലും ആസ്തിയിലെ നിക്ഷേപം 100 ശതമാനം വരെ നിക്ഷേപം നടത്താന്‍ ഫണ്ടണ്‍ിനു സാധിക്കുന്നു. ഫണ്ടിന്‍റെ സ്വന്തം ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിക്ഷേപാനുപാതം. പത്തു ശതമാനം വരെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഉപകരണങ്ങള്‍ എന്നിവയിലും നിക്ഷേപിക്കാന്‍ ഫണ്‍ണ്ടിന് അനുവാദമുണ്ടണ്‍ായിരിക്കും. ഗുണനിലവാരത്തില്‍ കേന്ദ്രീകൃതമായ ഓഹരികളാണ് ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.

Advertisment