ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റർനെറ്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ അവരുടെ ആദ്യത്തെ വാർഷിക ഫ്ലാഗ്ഷിപ്പ് സെയിൽ ഇവന്റായ മഹാ ഇന്ത്യൻ ഷോപ്പിംഗ് ലീഗ് 2021 ഒക്ടോബർ 6 മുതൽ 9 വരെ നടക്കുമെന്ന് പ്രഖ്യാപിച്ചു. നാല് ദിവസത്തെ ആഘോഷ വിൽപ്പനയ്ക്ക് മുന്നോടിയായി ഒരു ലക്ഷത്തിലധികം പുതിയ വിൽപ്പനക്കാരെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 700-ലധികം വിഭാഗങ്ങളിൽ നിന്ന് ഷോപ്പ് ചെയ്യാനും 20 കോടി രൂപയുടെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
രസകരമായ ഗെയിമുകളും ആവേശകരമായ റിവാർഡുകളും മീഷോയുടെ ആദ്യ ഫ്ലാഗ്ഷിപ്പ്
സെയിൽ ഇവന്റിൽ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആകർഷകമായ
ഫെസ്റ്റീവ് ഷോപ്പിംഗ് അനുഭവമാണ് ഒരുങ്ങുന്നത്. ഒരു പ്രീമിയം കാർ, ഒരു കോടി രൂപയുടെ
ക്യാഷ് പ്രൈസ്, 15 കോടി രൂപയുടെ മീഷോ ക്രെഡിറ്റുകൾ, സ്വർണ്ണ നാണയങ്ങൾ, ടിവികൾ,
റഫ്രിജറേറ്ററുകൾ, മൈക്രോവേവുകൾ, ലാപ്ടോപ്പുകൾ കൂടാതെ 2 കോടിയിലധികം രൂപ
വില വരുന്ന 5000-ത്തോളം മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 20 കോടി രൂപയുടെ
സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉദ്ഘാടനവേളയിൽ മീഷോയുടെ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു, "അഫോർഡബിൾ ഉൽപ്പന്നങ്ങൾ വിഭാഗത്തിന് ടിയർ 2+ വിപണികളിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ഡിമാൻഡ് സൂചിപ്പിക്കുന്നത് ഇന്ത്യക്കാർ ഓൺലൈൻ ഷോപ്പിംഗിന് കൊടുക്കുന്ന പ്രാധാന്യമാണ്. ഇന്റർനെറ്റ് കൊമോഴ്സ് ജനാധിപത്യവൽക്കരിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള എംഎസ്എംഇകൾക്ക് ആഘോഷ സീസണിൽ വർദ്ധിച്ചുവരുന്ന ആവശ്യകത പ്രയോജനപ്പെടുത്താനും ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം ദശലക്ഷക്കണക്കിന് വരുന്ന ഓൺലൈൻ ഷോപ്പർമാർക്കിടയിൽ വിറ്റഴിക്കാനും കഴിയും. മഹാ ഇന്ത്യൻ ഷോപ്പിംഗ് ലീഗ്
കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക മാത്രമല്ല, റിവാർഡുകളും വാരിക്കോരി നൽകുന്നു”.
ഉപഭോക്താക്കൾക്കായി റിവാർഡുകളോടെ ഷോപ്പിംഗ് അനുഭവങ്ങൾ. ഒട്ടുമിക്ക ഫെസ്റ്റീവ് വിൽപ്പനകളും കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധ
കേന്ദ്രീകരിക്കുമ്പോൾ ഷോപ്പിംഗ് അനുഭവം സൗകര്യപ്രദവും ആക്സസ് ചെയ്യാവുന്നതും
റിവാർഡുകൾ നിറഞ്ഞതുമായി മാറ്റികൊണ്ട് മഹാ ഇന്ത്യൻ ഷോപ്പിംഗ് ലീഗ് 20 കോടി
രൂപയുടെ അധിക സമ്മാനങ്ങൾ നേടുന്നതിന് ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.
ഈ വിൽപ്പനയിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടുന്നതിനായി മീഷോ ഓരോ
മണിക്കൂറിലും "ഓർഡർ ആൻഡ് വിൻ" അവസരവും നൽകുന്നു. സ്പോർട്സും ഫിറ്റ്നസും,
പെറ്റ് സപ്ലൈകൾ, ഓട്ടോമോട്ടീവ് ആക്സസറികൾ എന്നിവ പോലുള്ള പുതിയ വിഭാഗങ്ങളും
ചേർത്തുകൊണ്ട് മീഷോ അവരുടെ ഉൽപ്പന്നങ്ങളുടെ ശ്രേണി 700-ലധികം വിഭാഗങ്ങളായി
വിപുലീകരിക്കുന്നതിലൂടെ ഷോപ്പർമാർക്ക് അവരുടെ എല്ലാ ആവശ്യങ്ങളും ഒരൊറ്റ
പ്ലാറ്റ്‌ഫോമിൽ നിന്ന് തന്നെ ലഭിക്കുന്നു.
ഇന്ത്യയിലുടനീളം ടിയർ 2+ എസ്എംബികൾ പ്രവർത്തനക്ഷമമാക്കുന്നു. ചെറുകിട ബിസിനസുകൾക്ക് ഓൺലൈനിൽ എളുപ്പത്തിൽ ഇടപാട് നടത്തുന്നതിന് 0% സെല്ലർ കമ്മീഷൻ നയം പിന്തുടരുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് മീഷോ. വിൽപ്പനക്കാരെ ചേർത്തുകൊണ്ടും അവരുടെ ചോദ്യങ്ങൾക്ക് അവരുടെ സ്റ്റോറുകളിൽ വച്ച് തന്നെ നേരിട്ട് പരിഹാരം കണ്ടെത്തിയും മീഷോ അവരുടെ സാന്നിദ്ധ്യം പലമടങ്ങായി വിപുലീകരിച്ചു. പുതിയ വിൽപ്പനക്കാർക്ക് പെട്ടെന്ന് വിജയം കൈവരിക്കാൻ സാധിക്കുന്ന സൗജന്യ പരസ്യ ക്രെഡിറ്റുകൾ, അവരുടെ ഉൽപ്പന്ന റോസ്റ്റർ അപ്‌ലോഡ് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മികച്ച കാറ്റലോഗ് മാനേജർ, ആദ്യ 30 ഓർഡറുകൾക്ക് സീറോ റിട്ടേൺ ഷിപ്പിംഗ് ചാർജ് എന്നിങ്ങനെയുള്ള സംവിധാനങ്ങളാണ് പ്ലാറ്റ്‌ഫോമിലുള്ളത്.