എസ്ബിഐ 'എന്‍പിഎസ് ദിവസ്' ആചരിച്ചു

New Update

publive-image

കൊച്ചി: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോടനുബന്ധിച്ച്, രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ 'എന്‍പി എസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) ദിവസ്' ആചരിച്ചു.

Advertisment

എന്‍പിഎസിനെക്കുറിച്ച് ദശലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര നിര്‍വഹിച്ചു. ഒപ്പം വ്യക്തിഗത എന്‍പിഎസ് രജിസ്ട്രേഷന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

എല്ലാവര്‍ക്കും പെന്‍ഷനുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്‍റ് ലക്ഷ്യത്തിനനുസൃതമായിട്ടാണ് എസ്ബിഐ ഈ എന്‍പിഎസ് ദിവസ് ആചരിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ആരോഗ്യകരവും സുരക്ഷിതവുമായ റിട്ടയര്‍മെന്‍റ് ഉറപ്പുവരുത്തുന്നതിനായി എന്‍പിഎസില്‍ നിക്ഷേപം നടത്തേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. റിട്ടയര്‍മെന്‍റ് കാലത്തേക്കു സമ്പാദിക്കാനുള്ള ശീലം ചെറുപ്പത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കുവാന്‍ എന്‍പിഎസ് അവരെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഎഫ്ആര്‍ഡിഎ നിയന്ത്രിക്കുന്നതും വിപണ ബന്ധിത റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നതും വളരെ കുറഞ്ഞ ചെലവു ഘടനയുള്ള ദീര്‍ഘകാല നിക്ഷേപ ഉല്‍പ്പന്നമാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം.

Advertisment