പ്രത്യേക വായ്പാ പദ്ധതികളുമായി ഐഡിബിഐ ബാങ്ക്

New Update

publive-image

Advertisment

കൊച്ചി: സ്ഥാപക വാരാഘോഷങ്ങളുടെ ഭാഗമായി ഐഡിബിഐ ബാങ്ക് ആരോഗ്യമേഖലയ്ക്കുവേണ്ടി 'സഞ്ജീവിനി എക്‌സ്പ്രസ്' എന്ന പേരില്‍ പുതുക്കിയ വായ്പാപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ പ്രഫഷണലുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. ആരോഗ്യമേഖലയ്ക്കു വേണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്ന സഞ്ജീവിനി പദ്ധതിയുടെ പുതുക്കിയ പതിപ്പാണിത്.

ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ' ദിയാംഗ്ജാന്‍' എന്ന വായ്പാ പദ്ധതി ബാങ്ക് പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്. അവരെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടയാണ് പദ്ധതി പുതുക്കിയിട്ടുള്ളത്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ശമ്പളക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ' സുവര്‍ണസരള്‍' എന്ന പേരില്‍ സ്വര്‍ണ വായ്പയും ബാങ്ക് പ്രഖ്യാപിച്ചു. മുപ്പത്തിയാറു മാസം വരെ കലാവധിയുള്ള ഈ വായ്പ ഇഎംഐ അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കാം.

Advertisment