മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് എസ് ആൻഡ് പി ഉയര്‍ത്തി

New Update

publive-image

Advertisment

കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആൻഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത 'ബി+' ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്‌ലുക്കോടെ 'ബി ബി-' ആയാണ് ഉയര്‍ത്തിയത്. ഹ്രസ്വകാല വായ്പാക്ഷമതയുടെ റേറ്റിങ് 'ബി ' ആയും നിലനിര്‍ത്തി. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്തെ തളര്‍ച്ചയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസിനു കഴിഞ്ഞെന്ന് എസ് ആൻഡ് പി വിലയിരുത്തി. ലാഭ സാധ്യതയിലും ആസ്തി ഗുണമേന്മയിലും അടുത്ത ഒരു വര്‍ഷത്തേക്കു കൂടി മണപ്പുറം മറ്റു സ്വര്‍ണ-ഇതര എന്‍ബിഎഫ്സികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം തുടരും. അടുത്ത 12 മാസത്തേക്ക് മണപ്പുറത്തിന്റെ മൂലധന അനുപാതം 30%നു മുകളില്‍ തുടരുമെന്നും എസ് ആൻഡ് പി വിലയിരുത്തുന്നു. ഇത് ഇതര കമ്പനികളേക്കാള്‍ ഏറ്റവും ഉയര്‍ന്ന അനുപാതമാണ്.

"ഈ റേറ്റിങ് ഉയര്‍ച്ച കാണിക്കുന്നത് സമ്പദ്ഘടനയുടെ പൂര്‍ണമായുമുള്ള തിരിച്ചുവരവിനെയും വളര്‍ച്ചയുടെ മികച്ച സാധ്യതകളെയുമാണ്. അസംഘടിത മേഖല പൂര്‍വ്വസ്ഥിതിയില്‍ തിരിച്ചെത്തിയതോടെ സ്വര്‍ണ വായ്പ, മൈക്രോഫിനാന്‍സ് തുടങ്ങി ഞങ്ങളുടെ മറ്റു മേഖലകളിലും മെച്ചപ്പെട്ട വളര്‍ച്ച പ്രതീക്ഷിക്കുന്നു," മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍ പറഞ്ഞു.

Advertisment