/sathyam/media/post_attachments/bGbxjj7LYvM8m7zyx1Fm.jpg)
കര്‍ഷകര്‍ക്ക് കൃഷിയുടെ ചിലവുകള്‍ക്കായി കൃത്യ സമയത്തും മതിയായതുമായ വായ്പ ലഭ്യമാക്കുന്ന സംവിധാനമാണ് എസ്ബിഐയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി). കര്‍ഷകരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കെസിസി വായ്പ ലഭ്യമാക്കുന്നു. കെസിസി ഒരു റിവോള്‍വിങ് ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അതിന് സേവിങ്‌സ്് ബാങ്ക് നിരക്കില്‍ പലിശ ലഭ്യമാകും. അഞ്ച് വര്‍ഷമാണ് ഇതിന്റെ കാലാവധി. വാര്‍ഷിക അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും പരിധിയില്‍ 10 ശതമാനം വാര്‍ഷിക വാര്‍ധനവുണ്ടാകും. വായ്പാ തിരിച്ചടവില്‍ കൃത്യത പാലിക്കുന്ന മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശ ഇളവും ലഭിയ്ക്കും.
വിളയുടെ കാലയളവും വിളയുടെ വിപണന കാലയളവും അനുസരിച്ചാണ് തിരിച്ചടവ് കാലാവധി നിശ്ചയിക്കുന്നത്. അര്‍ഹരായ എല്ലാ കെസിസി വായ്പക്കാര്‍ക്കും റൂപേ കാര്‍ഡ് അനുവദിയ്ക്കും. 45 ദിവസത്തിലൊരിക്കലെങ്കിലും കാര്‍ഡ് സജീവമാക്കിയാല്‍ റൂപേ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിയ്ക്കും.
കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കര്‍ഷകരും- വ്യക്തികളും കൂട്ടുവായ്പക്കാരും പാട്ടകൃഷിക്കാര്‍, വാക്കാലുള്ള പാട്ടക്കാര്‍, പങ്കാളിത്ത കൃഷിക്കാര്‍ എന്നിവരും സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജി), പാട്ടക്കര്‍ഷകരും പങ്കാളിത്ത കര്‍ഷകരും ഉള്‍പ്പെടുന്ന സംയുക്ത ബാധ്യതാ സംഘങ്ങള്‍ (ജെഎല്‍ജി) തുടങ്ങിയവയും കെസിസി വായ്പയ്ക്ക് അര്‍ഹരാണ്.
മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 7 ശതമാനവും മൂന്ന് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് കാലാകാലങ്ങളില്‍ ബാധകമായതുമായിരിക്കും പലിശ നിരക്ക്. 70 വയസില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് വ്യക്തിഗത അപകട ഇന്‍ഷൂറന്‍ പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും യോഗ്യമായ വിളകള്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന (പിഎംഎഫ്ബിഐ) പ്രകാരമുള്ള പരിരക്ഷയും ലഭ്യമാകും. https://sbi.co.in/documents/14463/22577/application+form.pdf/24a2171c-9ab5-a4de-08ef-7a5891525cfe എന്ന ലിങ്കിലൂടെ അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്‌തോ എസ്ബിഐ ശാഖകളില്‍ നേരിട്ട് ചെന്നോ എസ്ബിഐ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. എസ്ബിഐ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://sbi.co.in/web/agri-rural/agriculture-banking/crop-loan/kisan-credit-card#show എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.