/sathyam/media/post_attachments/gGBuFaRbb4mpUN8gFJsx.jpg)
ന്യൂഡൽഹി : ഒക്ടോബർ 2021: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ്, ഗാലക്‌സി ഇസഡ് സീരീസ് ഡിവൈസുകൾക്കായി രണ്ട് പുതിയ നിറങ്ങൾ പ്രഖ്യാപിച്ചു. ഗാലക്സി ഇസഡ് ഫോൾഡ് 3 5ജി, ഗാലക്സി ഇസഡ് ഫ്ലിപ്പ് 3 5ജി എന്നിവയ്ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണത്തിന് ശേഷം അവ പുതിയ നിറങ്ങളിൽ കൂടി വരുന്നതോടെ ഈ ആഘോഷ സീസണിൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ലഭിക്കുന്നു.
ഗാലക്‌സി ഇസഡ് ഫോൾഡ് 3 5ജി 256ജിബി ഫാന്റം സിൽവറിലും ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5ജി 128ജിബി ലാവെൻഡറിലും ലഭിക്കും. ഗാലക്സി ഉപഭോക്താക്കൾക്കിടയിലെ ജനപ്രിയ കളറായി ഫാന്റം സിൽവർ ഉയർന്ന് വന്നപ്പോൾ, എല്ലാ ഗാലക്സി പ്രേമികൾക്കുമുള്ള ട്രെൻഡി കളറായി ലാവെൻഡർ മാറി.