യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

New Update

publive-image

Advertisment

കൊച്ചി: യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ തുടക്കത്തില്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപ 19.06 കോടി രൂപയായി വളര്‍ന്നു എന്നതാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

1986 ഒക്ടോബറിലാണ് ഇന്ത്യയിലെ ആദ്യ ഓഹരി അധിഷ്ഠിത പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ അവതരിപ്പിച്ചത്. അടിസ്ഥാന സൂചികയായ ബിഎസ്ഇ 100 ടിആര്‍ഐ 14.62 ശതമാനം വരുമാനം നേടിയപ്പോഴാണ് മാസ്റ്റര്‍ഷെയറിന്റെ ഈ പ്രകടനം.6.50 ലക്ഷത്തിലേറെ സജീവ നിക്ഷേപകരുമായി 9,700 കോടി രൂപയുടെ ആസ്തിയാണ് പദ്ധതിക്കുള്ളതെന്നും 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ലാര്‍ജ് കാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഓഹരി അധിഷ്ഠിത പദ്ധതിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍.

Advertisment