/sathyam/media/post_attachments/Gr3Ep36XqI6gPpBTHMA0.jpg)
ഒരു വർഷത്തിലേറെയായി മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നു, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾ വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും തടസ്സങ്ങളില്ലാതെ ജോലി ചെയ്ത് പുതിയൊരു സാധാരണത്വത്തിലേക്ക് നമ്മൾ മാറിയിരിക്കുന്നു. ഡബ്ല്യുഎഫ്‌എച്ച് (വർക്ക് ഫ്രം ഹോം) എന്നതിൽ നിന്ന് മാറി ഡബ്ല്യുഎഫ്‌എ (വർക്ക് ഫ്രം എനിവേർ) ആണ് പുതിയ രീതി, ഭാവിയിൽ ഇങ്ങനെയായിരിക്കും ജോലിസ്ഥലങ്ങൾ എന്നാണ് പ്രതീക്ഷിക്കുന്നത്.
തൊഴിൽ സംബന്ധമായതും വ്യക്തിപരവുമായ നമ്മുടെ ജീവിതത്തെ ഇത് എന്നേയ്ക്കുമായി മാറ്റിമറിക്കുകയും, ഒപ്പം ഡബ്ല്യുഎഫ്‌എയിനെ അക്ഷരാർത്ഥത്തിൽ ഒരു ഓഫീസ്, അടുക്കള, നിങ്ങളുടെ സുഹൃത്തിന്റെ വീട്, ബീച്ചുകൾ, അല്ലെങ്കിൽ കുന്നുകൾ പോലും ആക്കി മാറ്റാൻ നമ്മളെ പ്രാപ്തരാക്കുകയും ചെയ്തു.