ഫെഡറല്‍ ബാങ്ക് എച്ച്.ആര്‍. മേധാവിക്ക് 'ലീഡര്‍ ഓഫ് ദ ഇയര്‍'പുരസ്കാരം

New Update

 

Advertisment

publive-image

കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ യ്ക്ക് 'ലീഡര്‍ ഓഫ് ദ ഇയര്‍' ഗോള്‍ഡ് പുരസ്കാരം. ഇ റ്റി ഹ്യുമന്‍ കാപിറ്റല്‍ അവാര്‍ഡ്സ് ഏര്‍പ്പെടുത്തിയിടുള്ള ഈ പുരസ്കാരം എച്ച്.ആര്‍. രംഗത്തെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് നല്‍കിപ്പോരുന്നത്.

ബാങ്കിങ് മേഖലയില്‍ 32 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള അജിത് കുമാറിന് ബാങ്ക് ശാഖകള്‍, ക്രെഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിവിടങ്ങളില്‍ കൂടാതെ സോണല്‍ ബിസിനസ് യൂണിറ്റുകളുടെയും, ബിസിനസ് ഡിപ്പാര്‍ട്ട്മെന്‍റുകളുടെയും മേധാവി എന്ന നിലയിലുള്ള പ്രവര്‍ത്തനപരിചയവുമുണ്ട്. .ചീഫ് ഹ്യൂമന്‍ റിസോഴ്സ് മേധാവിയായി ചുമതലയേല്‍ക്കും മുന്‍പ് വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കിന്‍റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കി വരികയായിരുന്നു അദ്ദേഹം.

എച്ച് ആര്‍ രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും ബിസിനസ് തലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും വിധം അവയെ രൂപപ്പെടുത്താനും സാധിച്ചതിലൂടെ ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്ക് എന്ന ലക്ഷ്യത്തിലേക്ക് ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ ബാങ്കിങ് മേഖലയിലുള്ള പ്രവൃത്തിപരിചയം അദ്ദേഹത്തെ സഹായിച്ചു.

ജീവനക്കാര്‍, നടപടിക്രമങ്ങള്‍, സ്ഥാപനത്തിന്‍റെ ചട്ടക്കൂട് , തൊഴില്‍സംസ്കാരം എന്നിവയെ ഫലപ്രദമായി സമന്വയിപ്പിച്ച് പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ബാങ്കിനു സാധിച്ചു എന്നത് പുരസ്കാരനിര്‍ണയ കമ്മിറ്റിയുടെ പ്രശംസ പിടിച്ചുപറ്റു കയുണ്ടായി.

Advertisment