തട്ടിപ്പുകൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനുള്ള “മൂഹ് ബന്ദ് രഖോ” കാമ്പെയ്‌നിന്റെ രണ്ടാം പതിപ്പ് അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്

New Update

publive-image

Advertisment

മുംബൈ: 2020-ലെ മൂഹ് ബന്ദ് രഖോ കാമ്പെയ്‌നിന്റെ ഗംഭീര വിജയത്തിന് ശേഷം 2021-ലെ ഇന്റർനാഷണൽ ഫ്രോഡ് അവയർനസ് വീക്കിന് പിന്തുണ നൽകി രണ്ടാം പതിപ്പ് ആരംഭിക്കുന്നതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് പ്രഖ്യാപിച്ചു. എല്ലാ തരത്തിലുമുള്ള തട്ടിപ്പുകളെ കുറിച്ചുള്ള അവബോധവും അവ തടയുന്നതിനായി പ്രധാനപ്പെട്ട വിവരങ്ങൾ രഹസ്യമാക്കിവെക്കേണ്ടതിന്റെ പ്രാധാന്യവും വർദ്ധിപ്പിക്കുവാനാണ് ഈ സംരംഭത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സ്വയം സുരക്ഷിതമാക്കാമെന്ന് ഉപഭോക്താക്കൾക്ക് അവബോധം നൽകുന്നതിനായി അടുത്ത 4 മാസത്തിനുള്ളിൽ ബാങ്ക് രാജ്യത്തുടനീളം 2,000 വർക്ക്‌ഷോപ്പുകൾ നടത്തും. നിരവധി സാഹചര്യങ്ങളിൽ ബാങ്കിംഗ് വിശദാംശങ്ങൾ പോലുള്ള വിവരങ്ങൾ ഒരു കാരണവശാലും വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്ന് കാമ്പെയ്ൻ ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നു. ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി സീനിയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ യുവജന വിഭാഗത്തിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

Advertisment