/sathyam/media/post_attachments/3KgEMicCd19IxUsatiTe.jpg)
കൊച്ചി: ഇന്ത്യയിൽ അയേൺ ഡെഫിഷ്യൻസിയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പ്രോക്ടർ ആൻഡ് ഗാംബിൾ ഹെൽത്ത് ലിമിറ്റഡും ഫോഗ്‌സിയും (ഫെഡറേഷൻ ഓഫ് ഒബ്‌സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ) ഗിന്നസ് വേൾഡ് റെക്കോർഡ്‌സുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് അയേൺ ഡെഫിഷ്യൻസി അനീമിയയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി മെഡിക്കൽ പ്രാക്ടീഷണർമാർ ഉൾപ്പെടെയുള്ള ആളുകൾ ഒരേ വാചകം തന്നെ പറയുന്ന ഏറ്റവും കൂടുതൽ വീഡിയോകൾ ഒരു മണിക്കൂറിനുള്ളിൽ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്‌തു.