New Update
/sathyam/media/post_attachments/dCHBoV2AtYILFavXo48R.jpeg)
കൊച്ചി: സംരംഭകത്വ മികവിന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദബി ചാപ്റ്ററിന്റെ ആദരിച്ചു. പുതുതലമുറ സംരംഭകര്‍ക്ക് മികച്ച മാതൃക സൃഷ്ടിച്ച് ബിസിനസ് രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഈ ആദരം.
Advertisment
അബുദാബിയില്‍ നടന്ന ഐസിഎഐ ചാപ്റ്ററിന്റെ 33-ാം വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയും മുഖ്യപ്രഭാഷകരില്‍ ഒരാളുമായിരുന്നു വി പി നന്ദകുമാര്‍. ചെറിയ മൂലധനത്തില്‍ രണ്ടു ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ച സംരംഭകര്‍ക്ക് മികച്ചൊരു പാഠമാണ്. സംരംഭകത്വ രംഗത്തെ വെല്ലുവിളികളേയും പ്രതിസന്ധികളേയും എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും പ്രചോദനത്തേയും ഭാവി കാഴ്ചപ്പാടിനെ കുറിച്ചും ചടങ്ങില്‍ അദ്ദേഹം സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us