Advertisment

കാനറ ബാങ്ക്  എ.ടി 1 ബോണ്ടുകളിലൂടെ 1500 കോടി രൂപ സമാഹരിച്ചു

New Update

publive-image

കൊച്ചി: ബേസല്‍ ത്രീ മാനദണ്ഡ പ്രകാരമുള്ള അഡീഷനല്‍ ടയര്‍ 1 (എടി 1) ബോണ്ടുകളുടെ രണ്ടാം ഘട്ട വിതരണത്തിലൂടെ കാനറ ബാങ്ക് 1500 കോടി രൂപ സമാഹരിച്ചു. 8.05 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന ഈ ബോണ്ടിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടിസ്ഥാന ഇഷ്യൂ 500 കോടി രൂപയായിരുന്നെങ്കിലും 4,699 കോടി രൂപയ്ക്കു മുകളില്‍ ബിഡുകള്‍ ലഭിച്ചു. ഇതില്‍ 1500 കോടി സ്വീകരിക്കാനാണ് ബാങ്ക് ഒടുവില്‍ തീരുമാനിച്ചത്.

ക്രിസില്‍, ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ച് ലിമിറ്റഡ് എന്നീ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ ഡബ്ള്‍ എ പ്ലസ് റേറ്റിങ് കാനറ ബാങ്കിന്റെ എടി 1 ബോണ്ടുകള്‍ക്കുണ്ട്. ഈ ബോണ്ടിന് കാലാവധിയില്ല. അഞ്ചു വര്‍ഷത്തിനു ശേഷമോ അതു കഴിഞ്ഞുള്ള ഏതു വാര്‍ഷിക തീയതികളിലോ ബാങ്കിന് ഇതു മടക്കിവാങ്ങാം. സെബിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതിനു ശേഷം കാനറ ബാങ്ക് ഇഷ്യൂ ചെയ്യുന്ന രണ്ടാമത് എടി 1 ബോണ്ടുകളാണിത്. ഒക്ടോബറില്‍ ആദ്യ ഘട്ടത്തിലും ബാങ്ക് 1500 കോടി രൂപ സമാഹരിച്ചിരുന്നു.

Advertisment