New Update
Advertisment
കൊച്ചി: ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് കടപ്പത്രങ്ങളുടെ (എന്‍സിഡി)വിതരണം ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 800 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന്‍ ഉള്‍പ്പെടെ ഇത് 1000 കോടി രൂപ വരെ ആകാം. വിതരണം ഡിസംബർ 20ന് അവസാനിക്കും. നേരത്തേ അവസാനിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. റേറ്റിംഗ് ഏജൻസികളായ ക്രിസിൽ റേറ്റിംഗ്സ് ലിമിറ്റഡ് ഡബിൾ എ സ്റ്റേബിൾ റേറ്റിംഗും ബ്രിക്ക് വർക്ക്സ് റേറ്റിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രിക്ക് വർക്ക് ഡബിൾ എ പ്ലസ് റേറ്റിംഗും നൽകിയിട്ടുണ്ട്. ഇഷ്യു അനുസരിച്ച് എൻസിഡികൾക്ക് 24 മാസവും 36 മാസവും 60 മാസവും കാലാവധിയുണ്ട്.