യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്‍റെ ആകെ ആസ്തികള്‍ 6,400 കോടി രൂപ കടന്നു

New Update

publive-image

കൊച്ചി: യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,400 കോടി രൂപ കടന്നതായി 2021 നവംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ യൂണിറ്റ് ഉടമകള്‍ 4.60 ലക്ഷവുമാണ്. വിപണിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ നിക്ഷേപ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചു മുന്നേറുന്നതാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളിലൊന്ന്. മൂല്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള നിക്ഷേപ രീതിയാണ് യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് പിന്തുടരുന്നത്.

Advertisment

2005-ലാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. 2021 നവംബര്‍ 30-ലെ കണക്കു പ്രകാരം പദ്ധതിയുടെ നിക്ഷേപത്തിന്‍റെ ഏതാണ്ട് 66 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ശേഷിക്കുന്നത് മിഡ്ക്യാപ്, സ്മോള് ക്യാപ് ഓഹരികളിലും. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, ഐടിസി, എസ്കോര്‍ട്ട്, ജൂബിലന്‍റ് ഫുഡ്വര്‍ക്സ് തുടങ്ങിയവയിലായാണ് പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 46 ശതമാനത്തോളവും എന്നും നവംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിട്ടുള്ള ഓഹരി നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇടത്തരം നഷ്ടസാധ്യതകള്‍ നേരിട്ട് ന്യായമായ നേട്ടം ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ പദ്ധതി അനുയോജ്യം.

Advertisment