/sathyam/media/post_attachments/w8gbnKXwfNfxIMt8vQoo.jpg)
കൊച്ചി: സിഎസ്ബി ബാങ്ക് ക്ലിയര്‍ടാക്സുമായി സഹകരിച്ചു കൊണ്ട് തങ്ങളുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ആദായ നികുതി ഇ-ഫയലിങ് സൗകര്യം ഏര്‍പ്പെടുത്തി. കുറഞ്ഞ സമയത്തില്‍ ലളിതമായി നികുതി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ ഇതു സഹായിക്കും.
സ്വയം ഇ ഫയല്‍ ചെയ്യുന്നത് സൗജന്യമാണ്. ഇതേ സമയം സിഎസ്ബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് മൂലധന നേട്ടം, ആഗോള വരുമാനം, ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദഗ്ദ്ധോപദേശത്തോടെ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സഹായത്തോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുമാകും. സിഎസ്ബി ബാങ്കിന്‍റെ ഇന്ത്യയില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും.
സ്വയം ഇ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യം ബാങ്കിന്‍റെ വെബ്സൈറ്റില്‍ എന്‍ആര്‍ഐ/പേഴ്സണല്‍ ബാങ്കിങ് വിഭാഗത്തില്‍ ലഭ്യമാണ്. ഈ സേവനത്തിനു പുറമെ സിഎസ്ബി ബാങ്ക് ക്ലിയര്‍ടാക്സുമായി സഹകരിച്ച് നികുതി അനുബന്ധ വിഷയങ്ങളില്‍ വെബിനാറുകളും സംഘടിപ്പിക്കും.
അടിസ്ഥാന ഇ ഫയലിങ് മാത്രമല്ല, വിദഗ്ദ്ധോപദേശത്തോടു കൂടിയ സേവനങ്ങളും ക്ലിയര്‍ടാക്സുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ പ്രവാസികളും രാജ്യത്തെ താമസക്കാരുമായ ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്ന് സിഎസ്ബി ബാങ്ക് എംഡിയും സിഇഒയുമായ സി.വിആര്‍. രാജേന്ദ്രന്‍ പറഞ്ഞു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കും എന്നതിനു പുറമെ കൂടുതല്‍ മികച്ച സേവനാനുഭവങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.