New Update
/sathyam/media/post_attachments/w1y7SYi4AK2FVGpBCVq4.jpg)
കൊച്ചി: സ്പോര്‍ട്ട്സ്, കായികവിനോദ പാദരക്ഷകളുടെ കാര്യത്തില്‍ ഇന്ത്യയിലെ മുന്നിരക്കാരായ കാമ്പസ് ആക്ടീവ്വെയര്‍ പ്രാഥമിക ഓഹരി വില്പനയ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. അഞ്ചു രൂപ മുഖവിലയുള്ള 5.1 കോടി വരെ ഓഹരികള്‍ ഐപിഒ വഴി വില്‍പന നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ പ്രമോട്ടര്‍മാരുടെ ഓഹരികളാണ് ഇതുവഴി വില്‍പന നടത്തുക.
Advertisment
ആകെ ഓഹരികളുടെ 78.21 ശതമാനമാണ് ഇപ്പോള്‍ പ്രമോട്ടര്‍മാര്‍ക്കുള്ളത്. 2020-ല്‍ രാജ്യത്തെ ബ്രാന്‍ഡഡ് സ്പോര്‍ട്ട്, കായികവിനോദ പാദരക്ഷകളുടെ 15 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന കമ്പനി 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 17 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us