New Update
Advertisment
കൊച്ചി: രാജ്യത്തെ പൂര്‍ണ സേവന എയര്‍ലൈന്‍ വില്‍പന രംഗത്ത് രണ്ടാം സ്ഥാനമുള്ള ടിബിഒ ടെക് 2,100 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിനായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചു. 900 കോടി രൂപ വരെയുള്ള പുതിയ ഓഹരികള്‍, 1,200 കോടി രൂപ വരെയുള്ള നിലവിലെ ഓഹരികളുടെ വില്‍പന എന്നിവ അടങ്ങിയതായിരിക്കും ഐപിഒ. ഐപിഒ വഴി സമാഹരിക്കുന്ന തുക തങ്ങളുടെ സംവിധാനം ശക്തമാക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുക. 90 കോടി രൂപയോളം തന്ത്രപരമായ ഏറ്റെടുക്കലുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും വേണ്ടി പ്രയോജനപ്പെടുത്തും.