വാര്‍ഡ് വിസാര്‍ഡിന് ഡിസംബറില്‍ റെക്കോഡ് വില്‍പന

New Update

publive-image

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2021 ഡിസംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി. ജോയ് ഇ-ബൈക്കിന്റെ 3860 യൂണിറ്റുകളാണ് കഴിഞ്ഞ ഡിസംബറില്‍ വാര്‍ഡ് വിസാര്‍ഡ് വിറ്റഴിച്ചത്. 2020 ഡിസംബറില്‍ 595 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്. ഇതോടെ ഡിസംബര്‍ മാസ വില്‍പനയില്‍ 548 ശതമാനം വളര്‍ച്ചയും കമ്പനി കൈവരിച്ചു.

Advertisment

2021 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 17,376 യൂണിറ്റ് ഇ-സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കുകളും കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് (2020 ഏപ്രില്‍-ഡിസംബര്‍) 570 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. ഇതോടൊപ്പം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇതാദ്യമായി പതിനായിരത്തിലധികം യൂണിറ്റുകളുടെ വില്‍പനയെന്ന നേട്ടവും വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് കൈവരിച്ചു.

അതിവേഗ സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ളതിനാല്‍, 2022 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ കമ്പനി തങ്ങളുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ അതിവേഗ സ്‌കൂട്ടര്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ശീതള്‍ ബലറാവു അറിയിച്ചു. വര്‍ധിച്ചുവരുന്ന വിപണി ആവശ്യം നിറവേറ്റുന്നതിനായി, രാജ്യത്തുടനീളം കമ്പനിയുടെ സാനിധ്യം ശക്തിപ്പെടുത്തുന്നത് തുടരും. ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളര്‍ച്ച സുഗമമാക്കുന്നതിന് നിക്ഷേപം നടത്തുമെന്നും അവര്‍ പറഞ്ഞു.

Advertisment