മുന്നിര കോര്‍പറേറ്റുകളുമായുള്ള ആദ്യ വട്ട സ്ട്രക്‌ചേഡ് ഡെറിവേറ്റീവ് ഇടപാടുകള്‍ പൂര്‍ത്തിയാക്കി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

New Update

publive-image

Advertisment

കൊച്ചി: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇന്ത്യയിലെ മുന്നിര കോര്‍പറേറ്റ് ഉപഭോക്താക്കളുമായുള്ള സ്ട്രക്‌ചേഡ് ഡെറിവേറ്റീവ് ഇടപാടുകളുടെ ആദ്യ വട്ടം പൂര്‍ത്തിയാക്കി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് കോംപ്ലക്‌സ് ഡെറിവേറ്റീവ് പദ്ധതികള്‍ക്കു വേണ്ടിയുള്ള റിസേര്‍വ് ബാങ്ക് അനുമതി 2022 ജനുവരി മൂന്നിനാണ് ലഭിച്ചത്. ഒരു വന്‍കിട കോര്‍പറേറ്റ് ഉപഭോക്താവുമായും വന്‍കിട ഡയമണ്ട് ഉപഭോക്താവുമായും ആയിരുന്നു ബാങ്കിന്റെ ഇടപാട്. ഉപഭോക്താക്കളുടെ വിദേശ നാണ്യ, പലിശ നിരക്ക് നഷ്ട സാധ്യതകള്‍ ആസുത്രണം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇടപാട്.

ഡെറിവേറ്റീവുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അതോടൊപ്പം ഉയര്‍ന്ന നിയന്ത്രണ നിലവാരം ഉറപ്പു വരുത്താനും സാധിക്കുന്ന വിധത്തിലാണ് റിസേര്‍വ് ബാങ്ക് ഇക്കാര്യത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുള്ളതെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഗ്ലോബല്‍ മാര്‍കറ്റ് ഗ്രൂപ് മേധാവി സിദ്ധാര്‍ത്ഥ് ബാനര്‍ജി പറഞ്ഞു.ഇന്ത്യന്‍സാമ്പത്തിക വിപണിക്ക് ഏറെ ഗുണകരമായ ഒന്നാണ് ഈ നീക്കമെന്നും ഉപഭോക്താക്കള്‍ സ്ട്രക്‌ചേഡ് ഡെറിവേറ്റീവുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ഈ രംഗത്തു കൂടുതല്‍ ഡിമാന്‍ഡാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment