ഡ്രീംഫോക്സ് സര്‍വീസസ് ഓഹരി വിപണിയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ രണ്ട് രൂപ മുഖവിലയുള്ള 21,814,200 ഇക്വിറ്റി ഓഹരികള്‍ ഐപിഒയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇക്യൂറിയസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരായിരിക്കും ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment

വിശ്രമമുറികള്‍, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, സ്പാ, ബാഗേജ് ട്രാന്‍സ്ഫര്‍ സര്‍വീസ്, ട്രാസിന്‍സിറ്റ് ഹോട്ടല്‍ തുടങ്ങി വിമാനയാത്രക്കാര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിക്ക് പ്രീമിയം പ്ലാസാ ലോഞ്ച്, ട്രാവല്‍ ക്ലബ് ലോഞ്ച് എന്നിവ ഉള്‍പ്പെടെയുള്ള ലോഞ്ച് ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തമുണ്ട്.

Advertisment