ഐസിഐസിഐ ലോംബാര്‍ഡ് നവീനമായ ഫെയ്‌സ് സ്‌ക്കാന്‍ സംവിധാനം അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ സേവനങ്ങള്‍ ആദ്യമേ ലഭ്യമാക്കുക എന്ന നീക്കത്തിന്റെ ഭാഗമായി ഐസിഐസിഐ ലോംബാര്‍ഡ് തങ്ങളുടെ സിഗ്നേചര്‍ ആപായ ഐഎല്‍ ടേക് കെയറില്‍ സുപ്രധാന വിവരങ്ങള്‍ മിനിറ്റുകള്‍ക്കകം പരിശോധിക്കാന്‍ സഹായകമാകുന്ന നവീനമായ ഫെയ്‌സ് സ്‌ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

ഈ വ്യവസായ രംഗത്ത് ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ നവീന സേവനം നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അറിയുക എന്ന ബാനറിലാണ് ആപില്‍ അവതരിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദം, എസ്പിഒ2 (ഓക്‌സിജന്‍ സാചുറേഷന്‍), ഹൃദയമിടിപ്പിന്റെ നിരക്ക്, ശ്വാസനിരക്ക്, ഹൃദയനിരക്കിന്റെ വ്യത്യാസം, സമ്മര്‍ദ്ദത്തിന്റെ നില തുടങ്ങിയ വിവരങ്ങള്‍ മറ്റൊരു അധിക ഡിവൈസ് ഉപയോഗിക്കാതേയും വീട്ടിനുള്ളിലെ സൗകര്യങ്ങളും സുരക്ഷിതത്വും അുഭവിച്ചു കൊണ്ടും മനസിലാക്കിക്കൊണ്ടിരിക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

ഇപ്പോഴത്തെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടുതല്‍ അവബോധം വളരുന്നുണ്ട്. ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഓക്‌സിജന്‍ മീറ്റര്‍ തുടങ്ങിയ വിവിധ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടും ചെലവും ഒഴിവാക്കിക്കൊണ്ട് ഈ ആപ് മാത്രം ഉപയോഗിച്ച് അവയെല്ലാം നിരീക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കും. ചികില്‍സയേക്കാള്‍ പ്രതിരോധത്തെ പ്രോല്‍സാഹിപ്പിക്കുന്ന സമഗ്രമായ ക്ഷേമ പരിഹാരങ്ങളുമായാണ് ഈ ആപ് തടസമില്ലാതെ എത്തുന്നത്. പുതുമകളുമായി എത്തുന്ന ഈ സംവിധാനം സ്വയം ഉപയോഗിക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്കും ഉപയോഗിക്കാനാവും.

ഇതിനിടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്വീകരിക്കപ്പെടുന്ന കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് മഹാമാരിക്കാലത്ത് ഉണ്ടായതെന്നതും സുപ്രധാനമാണ്. ഐഎല്‍ടിസി ആപ് അടുത്തിടെ ഒരു ദശലക്ഷം ഡൗണ്‍ലോഡുകള്‍ എന്ന നാഴികക്കല്ലും പിന്നിടുകയുണ്ടായി. മാനസിക ക്ഷേമം, എളുപ്പത്തിലുള്ള പുതുക്കലുകള്‍, പോസ്റ്റ് പോളിസി പരിശോധനകള്‍, സമ്പര്‍ക്ക രഹിത മോട്ടോര്‍ ക്ലെയിം സേവനങ്ങള്‍, ഹെല്‍ത്ത് ബൂസ്റ്റര്‍ പുതുക്കലുകള്‍, ആരോഗ്യ അപകട സാധ്യതകള്‍ വിലയിരുത്തലുകള്‍, ക്ഷേമ ലക്ഷ്യങ്ങള്‍ തുടങ്ങി പുതിയ സംവിധാനങ്ങളും ആപില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഉപഭോക്താക്കളുടെ വൈകാരികവും പ്രായോഗികവുമായ ആവശ്യങ്ങള്‍ ആഴത്തില്‍ മനസിലാക്കിയുള്ള ഉല്‍പന്ന അവതരണവും ആ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള കഴിവുമാണ് ഐസിഐസിഐ ലോംബാര്‍ഡിന്റെ എല്ലാ സംവിധാനങ്ങള്‍ക്കും പിന്നിലുളള ശക്തമായ ഘടകം. ഇന്‍ഷൂറന്‍സിനേയും ക്ഷേമത്തേയും സംയോജിപ്പിച്ചുള്ള ഈ പദ്ധതിയിലെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നേട്ടമായതിനെ തുടര്‍ന്ന് ഐഎല്‍ടിസി ആപ് മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചു വരുന്നുമുണ്ട്.

ക്ലൗഡ് അധിഷ്ഠിത ഇന്‍ഷൂറന്‍സ്, ലളിതമായ ഓണ്‍ലൈന്‍ പുതുക്കലുകള്‍, പോളിസി വില്‍പനയ്ക്കായി ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനങ്ങള്‍ തുടങ്ങി നിരവധി പുതു തലമുറാ സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്തക്കള്‍ക്കായി കമ്പനി മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാങ്ങലുകളും പോളിസി പുതുക്കലുകളും അവരുടെ സേവന ആവശ്യങ്ങളും കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാക്കുന്ന സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഐസിഐസിഐ ലോംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്.

ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ കേന്ദ്രീകരിച്ചുള്ളതും തികച്ചും മല്‍സരാധിഷ്ഠിതമായ സാഹചര്യത്തില്‍ അവരോടു താദാമ്യം പ്രാപിച്ചുള്ളതുമായഒരു നീക്കമാണ് ഐസിഐസിഐ ലോംബാര്‍ഡിന്റെ പതാകവാഹക എഎല്‍ ടേക് കെയര്‍ ആപ് എന്ന് ഐസിഐസിഐ ലോംബാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു. പുതുതലമുറാ ഉപഭോക്താക്കള്‍ക്കായി ആഴത്തിലുള്ള സമീപനമടക്കം ഡിജിറ്റല്‍ സേവനങ്ങള്‍ ഏറ്റവും ആദ്യം ലഭ്യമാക്കി വ്യത്യസ്ത പ്രദാനം ചെയ്യുന്നതിലൂടെയാവും ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനാവുകയെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ആരോഗ്യ പരിശോധനകള്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള ശക്തമായ കണ്ടെത്തലാണ് ഫെയ്‌സ് സ്‌ക്കാന്‍. ഇടപാടുകള്‍ വഴിയുള്ള ബന്ധത്തിനും അപ്പുറത്തേക്കാണ് ഇതിലൂടെ പോകുന്നത്.

ഇക്കാലത്തേക്കായി പ്രശ്‌നരഹിതമായ മികച്ച അനുഭവമാണിതിലൂടെ നല്‍കുന്നത്. ഐഎല്‍ടിസി ആപ് ആവേശകരമായ പ്രതികരണം സൃഷ്ടിക്കുകയും 1.2 ദശലക്ഷം ഡൗണ്‍ലോഡുകളോടെ വളര്‍ച്ചയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പോളിസികളുടെ കാര്യത്തില്‍ 25 ശതമാനത്തിലേറെ പ്രതിമാസ വര്‍ധനവുണ്ടായി. ഇരുന്നൂറിലേറെ ടെലികണ്‍സള്‍ട്ടേഷനുകളാണ് ദിവസേന ഉള്ളത്. ഹെല്‍ത്ത് ക്ലെയിമുകളില്‍ മൂന്നിലൊന്നും ഇപ്പോള്‍ ഈ ആപിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഈ മേഖലയിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ അുഭവങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ലഭ്യമാക്കാനും വരുന്ന കാലത്ത് കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കാനും സാധിക്കുന്ന വിധത്തിലാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന ഐഎല്‍ടിസി ആപില്‍ നവീനമായ വിവിധ സൗകര്യങ്ങളാണുള്ളത്. ഹൃദയമിടിപ്പിന്റെ നിരക്ക്, ഓക്‌സിജന്‍ നില, സമ്മര്‍ദ്ദ നില പരിശോധനകള്‍ തുടങ്ങിയവ ഫെയ്‌സ് സ്‌ക്കാന്‍ ഉപയോഗിച്ച് ഏതാനും മിനിറ്റുകളില്‍ സാധ്യമാകുന്നതും ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഓഡിയോ, വീഡിയോ. ചാറ്റ്, വെല്‍നെസ് ബ്ലോഗുകള്‍ എന്നിവയിലൂടെ ടെലികണ്‍സള്‍ട്ടേഷന്‍, പോളിസി അനുബന്ധമായ എല്ലാ രേഖകള്‍ക്കും ക്ലൗഡ് അധിഷ്ഠിത ശേഖരണം തുടങ്ങിവയെല്ലം ഇതിലുള്‍പ്പെടുന്നു. പോസ്‌ററ് പോളിസി പരിശോധനകള്‍ക്കായി ഏതാനും ക്ലിക്കുകളിലൂടെ ബുക്കിങ് നടത്താനും ക്ലെയിം വിവരങ്ങള്‍ തല്‍ക്ഷണം പിന്തുടരാനും ഉള്ള സൗകര്യങ്ങള്‍, സിഎച്ച്‌ഐ റിന്യൂവല്‍ ഫ്‌ളോ തുടങ്ങിയവ ഇതില്‍ ചിലതാണ്.

ഇതിനു പുറമെ വൈദ്യ പരിശോധനകള്‍ നിശ്ചയിക്കാനും ഫലം സ്വീകരിക്കാനും ആപിനു സാധിക്കും. ആശുപത്രിയില്‍ കിടക്കാതെ ചികില്‍സ നേടുന്നവര്‍ക്ക് ആപിലൂടെ കാഷ്‌ലെസ് രീതിയില്‍ ഡോക്ടറെ സന്ദര്‍ശിക്കാനും മരുന്നുകള്‍ വീട്ടില്‍ ഡെലിവറി നടത്താനും സാധിക്കും. ആന്‍ഡ്രോയ്ഡ് ഐഒഎസ് ഫോണുകളില്‍ ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കും. ആപ് സ്റ്റോറിലോ ഗൂഗിള്‍ പ്ലേയിലോ നിന്ന് ഐഎല്‍ടിസി ആപ് ഡൗണ്‍ലോഡു ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഈ സേവനം നേടാനാവും.

 

Advertisment