ഐ.ഒ.ബിക്ക് 454 കോടി അറ്റാദായം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: നടപ്പു സാമ്പത്തികവർഷം മൂന്നാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (ഐ.ഒ.ബി) 454കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്ഷം ഇതേ കാലത്തെ 213 കോടിയിൽ നിന്ന് 113 ശതമാനമാണ് വർധന. അതേ സമയം, പ്രവർത്തനലാഭം 12 ശതമാനം കുറഞ്ഞ് മുൻവർഷത്തെ 1,731 കോടിയിൽ നിന്ന് 1,527 കോടി രൂപയായി.

Advertisment

മൊത്തം നിഷ്ക്രിയ ആസ്തി 12.19 ശതമാനത്തിൽ നിന്ന് 10.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.13 ശതമാനത്തിൽ നിന്ന് 2.63 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ആദ്യ ഒമ്പതു മാസക്കാലത്ത് അറ്റാദായം മുൻവർഷത്തെ 482 കോടിയിൽ നിന്ന് 1,157 കോടിയായി വർധിച്ചു.

Advertisment