കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊച്ചി: വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്നു. സമ്മാനമായി നല്കാന്‍ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്.

Advertisment

publive-image

പെന്‍ഡന്‍റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍, പ്രഷ്യസ് സ്റ്റോണുകളും ഡയമണ്ടുകളും ചേര്‍ത്തുവച്ച ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഈ ശേഖരത്തിലുളളത്. റോസ്ഗോള്‍ഡില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേകമായ ആഭരണങ്ങളുമുണ്ട്.

publive-image

വാലന്‍റൈന്‍സ് ദിനത്തിനുവേണ്ടിയുള്ള പുതിയ ശേഖരം സവിശേഷമായ രൂപകല്‍പ്പനയിലുള്ളതും വിലക്കുറവുള്ളതും ഭാരം കുറഞ്ഞതും സ്റ്റൈലിഷ് ആയതും ഓരോ അവസരത്തിനും അനുയോജ്യവുമായ ആഭരണങ്ങളാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍പറഞ്ഞു.

publive-image

കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

publive-image

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സിന്‍റെ വി കെയര്‍ കോവിഡ് - 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് എല്ലാ ഷോറൂമുകളിലും നടപ്പാക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കമ്പനി സുരക്ഷാ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

publive-image

ഒരു ലക്ഷത്തില്‍ അധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍നിന്നാണ് കല്യാണ്‍ ജൂവലേഴ്സ് നിത്യവും അണിയുന്നതിനും വധുക്കള്‍ക്കുള്ളതും വിശേഷാവസരങ്ങള്‍ക്കുള്ളതുമായ ആഭരണങ്ങള്‍ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും 151 ഷോറൂമുകള്‍ക്കായി അവതരിപ്പിക്കുന്നത്.

publive-image

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 4-ലെവല്‍ അഷ്വറന്‍സ് സാക്ഷ്യപത്രവും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയും നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നവയുമായതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം.

സാക്ഷ്യപത്രം ഉള്ളതിനാല്‍ കല്യാണ്‍ ജൂവലേഴ്സിലെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും.

Advertisment