ചെറുകുടുംബങ്ങള്‍ക്കായി കോംപാക്റ്റ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷര്‍ അവതരിപ്പിച്ച് ഗോദ്റെജ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, ഗോദ്റെജ് അപ്ലയന്‍സസിന് കീഴില്‍ ഗോദ്റെജ് ഇയോണ്‍ മാഗ്നസ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷര്‍ അവതരിപ്പിച്ചു.സാധാരണ ഡിഷ്‌വാഷറുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുകുടുംബങ്ങളുടെ പാത്രം കഴുകല്‍ ആവശ്യകതകള്‍ക്ക് അനുയോജ്യമായ തരത്തിലാണ്് ഗോദ്റെജ് കോംപാക്റ്റ് കൗണ്ടര്‍ടോപ്പ് ഡിഷ്വാഷര്‍.ടേബിള്‍ടോപ്പിലോ മറ്റോ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാം.

publive-image

എട്ട് സ്ഥലക്രമീകരണ സംവിധാനമുള്ള ഒതുങ്ങിയ ഡിഷ്വാഷര്‍ 2-3 അംഗങ്ങളുള്ള കുടുംബങ്ങളുടെ എല്ലാ പാത്രം കഴുകല്‍ ആവശ്യങ്ങളും എളുപ്പമാക്കുകയും ചെയ്യും. രൂപത്തില്‍ മെലിഞ്ഞതാണെങ്കിലും അനേകം സവിശേഷതകള്‍ ഗോദ്റെജ് ഇയോണ്‍മാഗ്നസ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷറിനുണ്ട്. ഒരുപാട് അഴുക്കുള്ള പാത്രങ്ങള്‍ കഴുകാന്‍ 70 ഡിഗ്രി സെല്‍ഷ്യസ് ജെം ഫ്രീ വാഷ്, പെട്ടെന്ന് കഴുകാന്‍ ലൈറ്റ് 90, കുറഞ്ഞ അഴുക്കുള്ള ഉണങ്ങേണ്ട ആവശ്യമില്ലാത്ത പാത്രങ്ങള്‍ക്ക് ക്വിക്ക് 35, ഭാരംകുറഞ്ഞ പാത്രങ്ങള്‍ക്കും ഗ്ലാസുകള്‍ക്കും ഡെലിക്കേറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. ഇന്‍ബില്‍റ്റ് ഹീറ്ററും ആന്റിബാക്ടീരിയല്‍ ഫില്‍ട്ടറുമുള്ള ഈ ഡിഷ്വാഷര്‍ ഇക്കോവാഷ് മോഡിലും പ്രവര്‍ത്തിപ്പിക്കാം.

publive-image

സൈലന്റ് വാഷ്, രണ്ട് സ്പ്രേ ലെവലുകള്‍, ഇന്റീരിയര്‍ ലൈറ്റിങ്, ഉയര്‍ന്ന ഡ്രൈയിങ് ശേഷി, ഉപയോഗിക്കാന്‍ എളുപ്പമുള്ള നിയന്ത്രണ പാനല്‍ തുടങ്ങിയവയും ഗോദ്റെജ് ഇയോണ്‍ മാഗ്നസ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷറിന്റെ സവിശേഷതകളാണ്. രണ്ടു വര്‍ഷത്തെ സമഗ്ര വാറന്റിയോടെ വരുന്ന ഡിഷ്വാഷര്‍ നിലവില്‍ സില്‍ക്കി ബ്ലാക്ക്, സില്‍ക്കി സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും. 27,490 രൂപയാണ് ആമസോണ്‍ പ്ലാറ്റ്ഫോമിലെ ഗോദ്റെജ് ഇയോണ്‍ മാഗ്നസ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷര്‍ വില. വൈകാതെ മറ്റു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇന്ത്യയിലെ എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാക്കും.

publive-image

Advertisment