വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി മിയ ബൈ തനിഷ്കിന്‍റെ ദ കുപിഡ് എഡിറ്റ് കളക്ഷന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: പ്രമുഖ ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി ദ കുപിഡ് എഡിറ്റ് എന്ന പേരില്‍ സവിശേഷമായ ആഭരണശേഖരം അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ഈ ആഭരണശേഖരത്തില്‍ പഴയകാല പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ റോസാപ്പൂക്കളില്‍നിന്നും പ്രണയലേഖനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ശേഖരമാണ് അവതരിപ്പിക്കുന്നത്.

Advertisment

പതിനാല് കാരറ്റ് റോസ് ഗോള്‍ഡിലും തിളക്കമുള്ള വജ്രത്തിലുമാണ് ആരെയും ആകര്‍ഷിക്കുന്ന സ്നേഹപ്രതീകമായ ദ കുപിഡ് എഡിറ്റ് ആഭരണശേഖരം വിപണിയിലെത്തിക്കുന്നത്. സ്നേഹം, സന്തോഷം, സൗഹൃദം, ഓര്‍മ്മകള്‍ എന്നിങ്ങനെ ഒട്ടേറെക്കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ് ഇവ. കാലാതീതമായ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന രൂപകല്‍പ്പനകളും കരവിരുതുമാണ് മിയയുടെ വാലന്‍റൈന്‍സ് ആഭരണശേഖരത്തിന്‍റെ പ്രത്യേകത.

നേര്‍രേഖകളും ആകര്‍ഷണീയമായ മുത്തുകളും റോസാപ്പൂക്കളും എടുത്തുനില്‍ക്കുന്ന ജെംസ്റ്റോണുകളും എളുപ്പത്തില്‍ അണിയാന്‍ സാധിക്കുന്ന കമ്മലുകളും മോതിരങ്ങളും പെന്‍ഡന്‍റുകളും നെക്ലേസുകളും മംഗലസൂത്രങ്ങളുമാണ് ദ കുപിഡ് എഡിറ്റ് ശേഖരത്തിലുള്ളത്.

വ്യത്യസ്തമായ സമീപനമാണ് ഇപ്രാവശ്യത്തെ ദ കുപിഡ് എഡിറ്റ് ശേഖരത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് ഹെഡ് ശ്യാമള രമണന്‍ പറഞ്ഞു. ശരിയായ നീക്കങ്ങളും വളരെ വേഗത്തിലുള്ള ഡേറ്റിംഗിന്‍റെയും ഇക്കാലത്ത് പഴയകാല പ്രേമത്തിന്‍റെയും സ്കൂള്‍കാല പ്രണയത്തിന്‍റെയും ഓര്‍മകളാണ് തിരികെ കൊണ്ടുവരുന്നതെന്നും ഈ നിര ആഭരണങ്ങള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ശ്യാമള പറഞ്ഞു.

വിശിഷ്ടമായ ആഭരണങ്ങള്‍ സമ്മാനിക്കുന്നതിന്‍റെ ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കുമെന്നാണ് കരുതുന്നത്. സ്നേഹിക്കുന്നവര്‍ ഓര്‍മകളാകുമ്പോള്‍ ആ ഓര്‍മകള്‍ നിധിയായി മാറുന്നു. ഈ വാലന്‍റൈന്‍സ് ദിനത്തില്‍ ആ നിധികള്‍ ആഘോഷമാക്കാനാണ് മിയ പരിശ്രമിക്കുന്നത്. നിങ്ങള്‍ അവളെ സ്നേഹിച്ചിരുന്നുവെന്നത് ശക്തമായി പ്രകടിപ്പിക്കാനുള്ള സമ്മാനമാണ് മിയയുടെ ഭാരം കുറഞ്ഞതും സ്റ്റൈലാര്‍ന്നതുമായ സ്വര്‍ണാഭരണ നിര. പഴയകാല വികാരങ്ങളും സ്നേഹവും ഉണര്‍ത്തുന്നതാണിത്.

സവിശേഷമായ വാലന്‍റൈന്‍സ് ദിന ശേഖരത്തിലെ മോതിരങ്ങള്‍, കമ്മലുകള്‍, പെന്‍ഡന്‍റുകള്‍ എന്നിവക്ക് 6599 രൂപ മുതലാണ് വില. www.miabytanishq.com എന്ന വെബ്സൈറ്റിലും എല്ലാ മിയ സ്റ്റോറുകളിലും ലഭ്യമാണ്.

Advertisment