ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും നബാർഡും ധാരണാ പത്രത്തിൽ ഒപ്പുവച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫ് സ്മോള് ഫിനാൻസ് ബാങ്കും നബാർഡും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള് നിറവേറ്റുന്നതിനും അതുവഴി കര്ഷകര്ക്ക് ഈ മേഖലയില് നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്ത്തനങ്ങള് കണ്ടെത്തുന്നതിനും, കൊമേഴ്സ്യൽ ഹോർട്ടികൾച്ചർ, അഗ്രി ക്ലിനിക്കുകൾ, കാർഷിക സംരംഭങ്ങൾ തുടങ്ങിയവയുടെ ഉന്നമനത്തിനുമാണ് കരാർ ഒപ്പുവച്ചത്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ. യുമായ കെ. പോൾ തോമസ്, നബാർഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ നബാർഡ് ജനറൽ മാനേജർ ആർ ശങ്കർ നാരായണും ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. നബാർഡുമായി സഹകരിച്ച് 1996 മുതൽ നിരവധി പദ്ധതികളാണ് ഇസാഫ് നടത്തി വരുന്നത്.

നബാർഡും ഇസാഫ് ബാങ്കും തമ്മിലുള്ള സഹകരണം ഗ്രാമീണ വിഭാഗങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സമൂഹത്തിലെ അനർഘ വിഭാഗത്തെ തുടക്കം മുതൽ പിന്തുണയ്ക്കുന്നതിൽ ഇസാഫ് ബാങ്ക് എന്നും മുൻപന്തിയിലാണ്. ഈ കരാറിലൂടെ നബാർഡും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും കേരളത്തിലെ ഗ്രാമീണ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ. പോൾ തോമസ് പറഞ്ഞു.

Advertisment