ഇൻഡോറിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ മാലിന്യം ഊർജ്ജമാക്കി മാറ്റുന്ന പ്ലാന്റിന് ധനസഹായവുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തങ്ങളുടെ ഇഎസ്‌ജി പദ്ധതിക്ക് കീഴിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇൻഡോർ ക്ലീൻ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി (ഐസിഇപിഎൽ) സഹകരിച്ച് പ്രതിദിനം 550 ടൺ മുനിസിപ്പൽ ഖര മാലിന്യം (എംഎസ്‌ഡബ്ല്യു) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ആക്കുന്ന പ്ലാന്റ് ഏഷ്യയിലെ ഏറ്റവും വലിയ ബയോ-സിഎൻജി പ്ലാന്റ് വികസിപ്പിക്കുന്നതിൽ എച്ച്ഡിഎഫ്സി അഭിമാനിക്കുന്നു. ഗ്രീൻ ഗ്രോത്ത് ഇക്വിറ്റി ഫണ്ടാണ് (ജിജിഇഎഫ്) ഇൻഡോർ ക്ലീൻ എനർജി പ്രൈവറ്റ് ലിമിറ്റഡിനെ (ഐസിഇപിഎൽ) പ്രൊമോട്ട് ചെയ്യുന്നത്. ഇത് എൻഐഐഎഫ്, യുകെ ഗവൺമെന്റ് തുടങ്ങിയ ആങ്കർ നിക്ഷേപകരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്ലൈമറ്റ് ഇംപാക്റ്റ് ഫണ്ടാണ്.

Advertisment

നേരത്തെ, 2021 ഫെബ്രുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുനിസിപ്പൽ ഖരമാലിന്യം അടിസ്ഥാനമാക്കിയുള്ള ഗോബർ-ധൻ പ്ലാന്റ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയും മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ പൗരന്മാർക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. പ്ലാന്റിന് പ്രതിദിനം 550 ടൺ ഈർപ്പമുള്ള ജൈവമാലിന്യം സംസ്കരിക്കാനും 17,000 കിലോഗ്രാം സിഎൻജിയും 100 ടൺ ജൈവ കമ്പോസ്റ്റും ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്.

Advertisment