ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ബാങ്കഷ്വറന്‍സ് സഹകരണത്തില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-imageadity

Advertisment

കൊച്ചി: ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി രാജ്യത്തെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ബാങ്കഷ്വറന്‍സ് സഹകരണത്തിനു ധാരണയായി. രാജ്യത്തെ 642 ശാഖകളിലായുള്ള ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 27 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു സഹായിക്കും.

ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ പരിരക്ഷാ ആരോഗ്യ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇങ്ങനെ ലഭ്യമാക്കും. 19 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ബാങ്കിന് ശാഖകളുള്ളത്.

ഈ സഹകരണം തങ്ങളുടെ വിതരണ ശൃംഖലയെ കൂടുതള്‍ ശക്തമാക്കുമെന്ന് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ മായങ്ക് ബാത്വല്‍ പറഞ്ഞു. ചെറുകിട പട്ടണങ്ങളില്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തിക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ സഹകണത്തിലൂടെ ലഭ്യമാകുന്നതെന്ന് ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു. ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് രാജ്യത്ത് 175 ശാഖകളാണുള്ളത്. 9,500-ല്‍ ഏറെ ആശുപത്രികളുമായി സഹകരവുമുണ്ട്.

 

Advertisment