പ്രസ്റ്റീജിന്റെ ഡ്രിപ് കോഫി മേക്കർ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ടിടികെ പ്രസ്റ്റീജ് ഡ്രിപ് മോഡല്‍ കോഫി മേക്കര്‍ വിപണിയില്‍ അവതരിപ്പിച്ചു.കോഫി ഷോപ്പുകളില്‍ ലഭ്യമാകുന്ന ഡ്രിപ് കാപ്പി വീടുകളില്‍ ഉണ്ടാക്കാം എന്നതാണ് സവിശേഷത. പിസിഎംഡി 4.0 പിസിഎംഡി 5.0 എന്നീ രണ്ട് മോഡലുകളില്‍ ലഭ്യം. 0.7 ലിറ്ററിന്റെ പിസിഎംഡി 4.0-ത്തിന് 2795 രൂപയും 1.2 ലിറ്ററിന്റെ 5.0 ത്തിന് 2895 രൂപയും ആണ് വില.

ഒട്ടേറെ പുതുമകളും നൂതന ഘടകങ്ങളും ചേര്‍ന്ന,പുതിയ കോഫി മേക്കര്‍ ഒതുക്കമുള്ളതും കൊണ്ടു നടക്കാന്‍ സൗകര്യപ്രദവുമാണ്. ടിടികെയുടെ തനത് രചനയാണ് കോഫി മേക്കര്‍ എങ്കിലും ഇത് യൂറോപ്പിലാണ് നിര്‍മിച്ചത്. പ്രത്യേകം രൂപകല്പന ചെയ്തതാണ് ഫില്‍റ്റര്‍. മെറ്റല്‍ പ്ലേറ്റ്, ഡിക്കോഷന്‍ ചൂടാറാതെ സംരക്ഷിക്കും. കോഫി മേക്കര്‍ ഓഫായാലും പ്ലേറ്റില്‍ ചൂട് നിലനില്ക്കും.പൊട്ടാത്ത ഗ്ലാസ് കരാഫെ ഡിക്കോഷന്റെ രുചി വര്‍ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ സൗകര്യത്തിനുവേണ്ടി, സ്വിങ്ങ് ബ്രൂ ബാസ്‌ക്കറ്റ് ഒരു സൈഡിലാണ് ഉറപ്പിച്ചിരിക്കുന്നത്. കാപ്പിപൊടി ഇടാന്‍ ഇത് സഹായകമാണ്.

കണ്ടെയ്‌നര്‍ സ്ഥാനം തെറ്റി ഇരുന്നാല്‍പ്പോലും, ആന്റി ഡ്രിപ് വാല്‍വ് ഉള്ളതിനാല്‍, കാപ്പി തിളച്ച് പുറത്തേയ്ക്ക് തെറിക്കുകയില്ല. കാപ്പി ഉണ്ടാക്കാന്‍ എത്ര വെള്ളം വേണമെന്ന് വരെ പാത്രത്തില്‍ നിന്നറിയാം. കഴിഞ്ഞ 66 വര്‍ഷങ്ങളായി ഇന്ത്യന്‍ അടുക്കളയിലെ സജീവ സാന്നിധ്യമാണ് ടിടികെ പ്രസ്റ്റീജ്. ഓരോ അടുക്കളയിലും ടിടികെ പ്രസ്റ്റീജിന്റെ ഒരു ഉല്പന്നം ഉണ്ടാകും. വിശ്വാസം, സുരക്ഷ, ആരോഗ്യം എന്നീ നെടുംതൂണുകളിലാണ് ടിടികെ പ്രസ്റ്റീജ് നിലനില്‍ക്കുന്നത്.
പ്രസ്റ്റീജ് എക്‌സ്‌ക്ലൂസിവ് സ്റ്റോറുകള്‍, സെലക്ട് ഡീലര്‍ ഔട്ട്‌ലെറ്റുകള്‍, www.prestigexclusive.in
ഇ-സ്‌റ്റോറിലും പുതിയ ഉല്പന്നം ലഭ്യമാണ്.

Advertisment