സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% ഇളവ്; ഓഫര്‍ 27 വരെ നീട്ടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസില്‍ സ്വര്‍ണ്ണാഭരണങ്ങൾക്ക് നൽകുന്ന 50 ശതമാനം വരെ പണിക്കൂലി ഇളവ് ഈ മാസം 27 വരെ നീട്ടി. ഈ ഓഫറിലൂടെ ജോയ്ആലുക്കാസ് ഷോറൂമുകളില്‍ നിന്ന് കുറഞ്ഞ നിരക്കിൽ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാം.

സ്വര്‍ണം, ഡയമണ്ട്, മറ്റ് ജ്വല്ലറി കളക്ഷനുകള്‍ എന്നിവയോടൊപ്പം ഹൈ-എന്‍ഡ് ആഭരണങ്ങളും കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നതിനുള്ള അവസരവും ജോയ് ആലൂക്കാസ് ഒരുക്കിയിട്ടുണ്ട്. ഓഫര്‍ കാലയളവില്‍ ജോയ്ആലുക്കാസില്‍ നിന്നും വാങ്ങിയ ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സും ആയുഷ്ക്കാല സൗജന്യ മെയിന്റനന്‍സും നല്‍കും. കൂടാതെ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും.

Advertisment