ബോചെ ഗോള്‍ഡ് ലോണിന്റെ 153 മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 24 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങില്‍ 153 ാ മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍ ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 15 നും എപ്രില്‍ 14 നും മദ്ധ്യേ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോള്‍ഡ് ലോണ്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.

Advertisment

ഓരോ ഉദ്ഘാടനത്തിനും പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ റോള്‍സ് റോയ്‌സ് യാത്ര, ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ താമസം, ബോചെ മറഡോണ ഗോള്‍ഡ് കോയിന്‍ എന്നിവയാണ് സമ്മാനം.
മത്തിക്കര, ജാലഹള്ളി, ചിക്കബാണവര, മദനായകാഹള്ളി കുനിഗല്‍, മഗദി, ദൊഡ്ഡബല്ലാപ്പൂര്‍,രാജനുകുണ്ടെ, തവരക്കരെ എന്നീ പുതിയ ബ്രാഞ്ചുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്തിരുന്നു. രാമമൂര്‍ത്തി നഗര്‍, നെലമംഗല, ചിക്കബല്ലാപ്പൂര്‍, യെലഹങ്ക, കൊത്തന്നൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകള്‍ ആരംഭിക്കുന്നത്.

Advertisment