കൊച്ചി: കിടക്കകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ 10 സ്വകാര്യ ആശുപത്രികളില്‍ (2021 സാമ്പത്തിക വര്‍ഷത്തില്‍) ഒന്നായ യാഥാര്‍ത്ഥ് ഹോസ്പിറ്റല്‍ & ട്രോമ കെയര്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
10 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഓഹരികളിലൂടെ ഫണ്ട് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 610 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിലെ ഓഹരി വില്‍ക്കുന്നവരുടെ 6,551,690 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.
പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം കമ്പനിയുടെയും അനുബന്ധ സ്ഥാപനങ്ങളുടയും മൊത്തം വായ്പയുടെ മുഴുവന്‍/ഒരു ഭാഗത്തിന്‍റെ തിരിച്ചടവ്, ഫണ്ടിംഗ് മൂലധന ചെലവ്, മറ്റ് തന്ത്രപരമായ സംരംഭങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു.
ഇന്‍റന്‍സീവ് ഫിസ്കല്‍ സര്‍വീസസ്, ആംബിറ്റ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.