അമീര്‍ ഖാന്‍ ഫാം ഈസി ബ്രാന്‍ഡ് അബംസഡര്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മസിയായ ഫാംഈസിയുടെ ബ്രാന്‍ഡ് അബംസഡറായി ബോളിവുഡ് താരം അമീര്‍ഖാനെ തെരഞ്ഞെടുത്തു. എപിഐ ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാംഈസി ഈയിടെ പുറത്തിറക്കിയ 'ഗര്‍ ബൈഠെ ബൈഠെ ടേക്ക് ഇറ്റ് ഈസി' എന്ന പരസ്യത്തിൽ പ്രധാന കഥപാത്രമായി അമീര്‍ ഖാന്‍ എത്തിയിരുന്നു.

Advertisment

മാഡ്- ഹ്യൂമര്‍ രീതിയിലാണ് ഈ പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഫാംഈസി ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാനെത്തുന്ന വ്യക്തിയായി മൂന്ന് റോളുകളിലാണ് അമീര്‍ ഖാന്‍ എത്തുന്നത്. ഫാം ഈസിയുടെ ഓഫറുകളെക്കുറിച്ചും, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തേണ്ട സാഹചര്യങ്ങളില്‍ ടേക്ക് ഇറ്റ് ഈസി എന്ന സന്ദേശം നല്‍കിയും തികച്ചും വ്യത്യസ്തമായ അവതരണരീതിയിലാണ് പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഡയഗ്നോസിസ് പരിശോധനകള്‍, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ മുതലായവ എങ്ങനെ സൗകര്യപ്രദമായി ഫാം ഈസിയില്‍ ലഭ്യമാകുന്നു എന്നതാണ് പരസ്യത്തിന്റെയെല്ലാം ഇതിവൃത്തം. മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പു നല്‍കി പ്രവര്‍ത്തിക്കുന്ന ഫാം ഈസിയുടെ ടിവി പരസ്യചിത്രങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമാവും.

ബഹുമുഖ പ്രതിഭയായ അമീര്‍ഖാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് എപിഐ ഹോള്‍ഡിങ്സ് സിഎംഒ ഗൗരവ് വര്‍മ്മ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആരോഗ്യസംരക്ഷണ ംസവിധാനങ്ങള്‍ താങ്ങാവുന്ന വിധത്തില്‍ ലഭ്യമാക്കുകയും ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

മിതമായ വിലയില്‍ ഓരോ വ്യക്തിയുടെയും വീട്ടുപടിക്കല്‍ ആരോഗ്യ സംരക്ഷണസാധനങ്ങള്‍ എത്തിക്കുന്ന ഫാം ഈസി മികച്ച സേവനമാണ് നല്‍കിവരുന്നതെന്ന് അമീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

Advertisment