ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിൽ മികച്ച മുന്നേറ്റം. ആമസോണ്‍ സംഭവ് ഉച്ചകോടി:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ആമസോണ്‍ ഇന്ത്യയുടെ ആമസോണ്‍ സംഭവ് മൂന്നാം പതിപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.ദ്വിദിന വെര്‍ച്വല്‍ മെഗാ ഉച്ചകോടിയില്‍,ഇന്ത്യയില്‍ ഉടനീളമുള്ള, ലക്ഷക്കണക്കിന് ചെറുകിട പ്രാദേശിക സ്റ്റോറുകളുടെ ഡിജിറ്റൈസേഷന്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉച്ചകോടി ആവിഷ്‌കരിക്കും. നയരൂപീകരണ വിദഗ്ദ്ധര്‍, വ്യവസായ പ്രമുഖര്‍, സേവന ദാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരുടെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഉച്ചകോടിയുടെ ലക്ഷ്യം. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, മാസ്റ്റര്‍ ക്ലാസുകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. രജിസ്‌ട്രേഷനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും http://amazon.in/smbhav

ആത്മനിര്‍ഭര്‍ ഭാരതിന്റെ പശ്ചാത്തലത്തില്‍, ബിസിനസുകാരെയും ഇന്നൊവേറ്റര്‍മാരെയും, വ്യക്തികളെയും ഉച്ചകോടിയില്‍, ആമസോണ്‍ സംഭവ് അവാര്‍ഡുകള്‍ നല്കി ആദരിക്കും.കഴിഞ്ഞ വര്‍ഷം 11 വിഭാഗങ്ങളിലായി 1200 ലേറെ അവാര്‍ഡുകളാണ് സമ്മാനിച്ചത്. ഇത്തവണ 15 വിഭാഗങ്ങളാണുള്ളത്. പ്രാദേശിക സ്റ്റോറുകളും കിരാന ഷോപ്പുകളും ഡിജിറ്റലാക്കുമെന്ന്, ആമസോണ്‍ ഇന്ത്യ, കണ്‍സ്യൂമര്‍ ബിസിനസ്, കണ്‍ട്രി മാനേജര്‍, മനീഷ് തിവാരി പറഞ്ഞു. ഒരു ട്രില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ആമസോണ്‍ സംഭവിന്റെ മൂന്നാം പതിപ്പ് മെയ് 18,19 തീയതികളിലാണ് അരങ്ങേറുന്നത്.

ആമസോണ്‍ സംഭവ് 2020-ലാണ് ആരംഭിച്ചത്.10 ദശലക്ഷം എംഎസ്എംഇകള്‍ ആമസോണ്‍ ഡിജിറ്റൈസ് ചെയ്യും.10 ബില്യണ്‍ ഡോളറിന്റെ സഞ്ചിത കയറ്റുമതിയും സൃഷ്ടിക്കും.
ആമസോണ്‍ ഇതിനകം മൂന്നു ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും സാധ്യമാക്കിയിട്ടുണ്ട്. 2.5 ദശലക്ഷം എംഎസ്എംഇകള്‍ ഡിജിറ്റൈസ് ചെയ്തു. പ്രത്യക്ഷമായും പരോക്ഷമായും ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ആമസോണ്‍ സൃഷ്ടിച്ചത്.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി 250 ദശലക്ഷം ഡോളര്‍ ആമസോണ്‍ സംഭവ് വെഞ്ചവര്‍ ഫണ്ട് ആരംഭിക്കും.2025-ഓടെ ദശലക്ഷം ലോക്കല്‍ നെയ്ബര്‍ ഹുഡ് സ്‌റ്റോറുകള്‍ തുറക്കാനും ആമസോണ്‍ ലക്ഷ്യമിടുന്നുണ്ട്.

Advertisment