കൊച്ചി: ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും സുഗന്ധവ്യഞ്ജന മേഖലയിലെ മുന്‍നിരക്കാരായ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് വിവിധ ഭക്ഷണങ്ങള്‍ക്കുപയോഗിക്കാനാവുന്ന റോസ്റ്റഡ് വെര്‍മിസെല്ലി തങ്ങളുടെ ഉല്‍പന്ന നിരയില്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച വെര്‍മിസെല്ലി അവതരിപ്പിക്കാനുള്ള കമ്പനിയുടെ വിപുലമായ ഉപഭോക്തൃ-വിപണി ഗവേഷണങ്ങളുടെ ഫലമാണ് ഈ ഉല്‍പന്നം. ഗോതമ്പിന്‍റെ പൂര്‍ണ ഗുണങ്ങളുമായി ഉന്നത നിലവാരത്തില്‍ വറുത്തതും ഒട്ടിപ്പിടിക്കാത്തതുമാണ് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സിന്‍റെ പുതിയ റോസ്റ്റഡ് വെര്‍മിസെല്ലി.
വിവിധ ഭക്ഷണ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുള്ള ബ്രാന്‍ഡിന്‍റെ നീക്കങ്ങള്‍ക്ക് അനുസൃതമായാണ് വിവിധ ഉപയോഗങ്ങള്‍ക്കുള്ള ഈ വെര്‍മിസെല്ലി.
ആരോഗ്യകരവും സൗകര്യപ്രദവുമായ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കായുള്ള ഉപഭോക്താക്കളുടെ ആവശ്യം വര്‍ധിക്കുന്നതാണ് മഹാമാരിക്കാലത്ത് തങ്ങള്‍ കണ്ടെതെന്ന് ഉല്‍പന്നം അവതരിപ്പിച്ചുകൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മനോജ് ലാല്‍വാനി പറഞ്ഞു. പൂര്‍ണമായും ഗോതമ്പില്‍ നിന്നു നിര്‍മിച്ചതും അതിവേഗം തയ്യാറാക്കാവുന്നതും വറുത്ത ശേഷം സൗകര്യപ്രദമായി പാക്കു ചെയ്തതും ആയ വിവിധ ഉപയോഗങ്ങള്‍ക്കുള്ള ആരോഗ്യകരമായ ഇത്തരത്തിലുള്ള ഒരു ഉല്‍പന്നമാണ് വെര്‍മിസെല്ലി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാനീയങ്ങള്‍, എന്തിന് ഡിസര്‍ട്ട് ആയും എല്ലാ ഭക്ഷണാവസരങ്ങളിലും യോജിക്കുന്നതാണ് ഈ ഉല്‍പന്നം എന്നതിനാല്‍ വന്‍ സാധ്യതകളാണ് തങ്ങള്‍ ഇതില്‍ കാണുന്നത്. ഈ ഉല്‍പന്നത്തിന്‍റെ വിവിധ സാധ്യതകള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ മനസിലാക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും തങ്ങളുടെ ഉല്‍പന്ന ശ്രേണിയിലെ വിജയകരമായ കൂട്ടിച്ചേര്‍ക്കലായി ഇതു മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ ജനറല്‍ സ്റ്റോറുകളിലും ആധുനീക ഔട്ട്ലെറ്റുകളിലും 400 ഗ്രാമിന് 62 രൂപ എന്ന വിലയില്‍ ഈസ്റ്റേണ്‍ റോസ്റ്റഡ് വെര്‍മിസെല്ലി ലഭ്യമാണ്. പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍ 17.50 രൂപ വില വരുന്ന സൗജന്യ സാമ്പാര്‍ പൗഡറും ഈസ്റ്റേണ്‍ റോസ്റ്റഡ് വെര്‍മിസെല്ലിക്കൊപ്പം ലഭിക്കും.