എന്‍സിഡി ഇഷ്യൂവിലൂടെ 600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നവി ഫിന്‍സെര്‍വ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്‍റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്‍റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന്‍ ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും.

Advertisment

ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.

വായ്പയ്ക്കും മറ്റ് വായ്പാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടിയാണ് തുക സ്വരൂപിക്കുന്നതെന്ന് നവി ഫിന്‍സെര്‍വ് മാനേജിംഗ് ഡയറക്ടര്‍ അങ്കിത് അഗര്‍വാള്‍ അറിയിച്ചു. വളരെ ലളിതമായ ധനകാര്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് നവി ഫിന്‍സെര്‍വിന്‍റെ ദൗത്യമെന്ന് ചെയര്‍മാനും സിഇഒയുമായ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.

നവി ബ്രാന്‍ഡില്‍ കമ്പനി വ്യക്തിഗത, ഭവന വായ്പകള്‍ ഇന്ത്യയിലൊട്ടാകെ നല്‍കി വരുന്നു. കമ്പനിയുടെ നെറ്റ് വര്‍ത്ത് 11,895.72 ദശലക്ഷം രൂപയാണ്. 2021 ഡിസംബര്‍ 31-ന് കമ്പനിയുടെ നെറ്റ് എന്‍പിഎ 0.08 ശതമാനമാണ്.

Advertisment