പുതിയ കാമ്പയിനുമായി കോംഫി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്‍റെ പുതിയ കാമ്പയിന്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 80 ശതമാനം മികച്ച ആഗിരണമാണ് കാമ്പയിനിലൂടെ ശ്രദ്ധ കപൂര്‍ ഉയര്‍ത്തികാണിക്കുന്നത് ഇത് ഏതു സാഹചര്യവും എളുപ്പത്തില്‍ തരണം ചെയ്ത് മുന്നോട്ടു പോകുവാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നു. അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറില്‍ നിന്നുള്ള കോംഫി താങ്ങാനാവുന്ന വിലയില്‍ ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകളാണ് ലഭ്യമാക്കുന്നത്.

തുടക്കം മുതല്‍ തന്നെ കോംഫി ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കുകയും ചെയ്തുവരുന്നു. ഇതിനായി എളുപ്പത്തിലും, ഉയര്‍ന്ന നിലവാരമുള്ള സാനിറ്ററി പാഡുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നു. ഈ കാമ്പയ്നിലൂടെ څദിപവര്‍ടുബിയുچ എന്ന ബ്രാന്‍ഡ് വാഗ്ദാനത്തെ ഊട്ടിയുറപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ആര്‍ത്തവ ക്രമം ട്രാക്ക് ചെയ്യുന്നതിനായി കോംഫി പീരിയഡ് ട്രാക്കര്‍ എന്ന ആപ്പും ഈയിടെ അവതരിപ്പിച്ചു.

സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച അവബോധവും വിദ്യാഭ്യാസവും ഇന്നും പലയിടങ്ങളിലും എത്തിയിട്ടില്ല. സ്ത്രീ ശാക്തീകരണം കൈവരിക്കാനായി വനിതകളുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച അവബോധം വളര്‍ത്താനുദ്ദേശിച്ചുള്ള നിരവധി പ്രചാരണ പരിപാടികളും കമ്പനി സംഘടിപ്പിച്ചുവരുന്നു. ആരോഗ്യകരവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ കോംഫി സ്നഗ് ഫിറ്റിനെ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു.

Advertisment