18 ലക്ഷം നിക്ഷേപകരുമായി യുടിഐ ഫ്ളെക്സി ക്യാപ് പദ്ധതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: യുടിഐ ഫ്ളെക്സി ക്യാപ് പദ്ധതിയിലെ നിക്ഷേപകര്‍ 18 ലക്ഷത്തിന് മുകളില്‍ എത്തിയതായി 2022 മെയ് 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 23,000 കോടി രൂപയില്‍ ഏറെ വരുന്ന നിക്ഷേപങ്ങളാണ് പദ്ധതിക്കുള്ളത്. തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് യുടിഐ ഫ്ളെക്സി ക്യാപ്. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി നിക്ഷേപിക്കുന്ന, ഇടത്തരം നഷ്ടസാധ്യത നേരിടാന്‍ കഴിവുള്ളവര്‍ക്ക് ഇത് തെരഞ്ഞെടുക്കാം.

Advertisment

1992-ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ആസ്തികളില്‍ കുറഞ്ഞത് 65% എങ്കിലും ഓഹരികളില്‍ ആയിരിക്കും നിക്ഷേപിക്കുക. വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇത് ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ ക്യാപ് എന്നിവയിലായാണ് നിക്ഷേപം നടത്തുന്നത്. വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കി ഓഹരികള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ് പദ്ധതി പിന്തുടരുന്നത്.

Advertisment