ഫെഡറല്‍ ബാങ്ക് സ്‌കോളര്‍ഷിപ്- തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update
publive-image
2021-22 വര്‍ഷത്തേക്കുള്ള ഹോര്‍മിസ്  മെമ്മോറിയൽ  ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നേടിയ വിദ്യാർത്ഥികളെ ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. 159 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിനായി  സ്‌കോളര്‍ഷിപ് ലഭിക്കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ്, എഞ്ചിനീയറിങ്, ബിഎസ് സി നഴ്‌സിങ്, എംബിഎ, ബിഎസ് സി (ഹോണേഴ്‌സ്), കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന അഗ്രികള്‍ചറല്‍ സയന്‍സുമായി ചേര്‍ന്നുള്ള കോപറേഷന്‍ ആന്റ് ബാങ്കിങ് ഉൾപ്പെടെയുള്ള അഗ്രികള്‍ചര്‍ (ബിഎസ് സി)  എന്നീ കോഴ്‌സുകള്‍ക്കുള്ള വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപുകള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ശ്രവണ, കാഴ്ച, സംസാര ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.
Advertisment
ദുര്‍ബലമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ സാധ്യമാക്കുകയാണ് ലക്ഷ്യമിട്ടാണ് ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ പി ഹോര്‍മിസിന്റെ സ്മരണയ്ക്കായി  സ്‌കോളര്‍ഷിപ് ഏർപ്പെടുത്തിയിരിക്കുന്നത്.
1996-ല്‍  തുടക്കം കുറിച്ച ശേഷം  സമൂഹത്തിനു പിന്തുണ നല്‍കുന്ന വിവിധ പരിശീലന പരിപാടികള്‍, സെമിനാറുകള്‍, പുരസ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയവയാണ് ട്രസ്റ്റ് നടപ്പാക്കി വരുന്നത്.
Advertisment