എല്‍ഐസിയുടെ മൂല്യം 5.42 ലക്ഷം കോടി രൂപ

New Update

publive-image

കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ എംബഡഡ് മൂല്യം 5,4192 കോടി രൂപ. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍ഐസിയുടെ മുന്‍ വര്‍ഷത്തെ എംബഡഡ് മൂല്യം 95,605 കോടി രൂപയും 2021 സെപ്തംബര്‍ 30ലെ ഇതേ മൂല്യം 5.39 കോടി രൂപയുമായിരുന്നു. ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി നിയമഭേദഗതി പ്രകാരം എല്‍ഐസിയുടെ ഫണ്ട് വിഭജിച്ചതിനെ തുടര്‍ന്നാണ് 2021 സെപ്തംബറിലെ എംബഡഡ് മൂല്യത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടായത്.

Advertisment

ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റ ആസ്തി മൂല്യവും ഭാവി ലാഭത്തിന്റെ നിലവിലെ മൂല്യവും ചേര്‍ത്തതാണ് എംബഡഡ് മൂല്യം. ഓഹരി ഉടമകള്‍ കമ്പനിക്ക് കല്‍പ്പിക്കുന്ന മൂല്യമാണിത്. 2022 മാര്‍ച്ച് 31 വരെയുള്ള പുതിയ ബിസിനസ് മൂല്യം (വിഎന്‍ബി) 7619 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഈ മൂല്യം 4167 കോടി രൂപയായിരുന്നു.

Advertisment