പ്രീമിയം സാനിറ്ററിവെയറുകളും ഫോസെറ്റ് ശ്രേണിയും അവതരിപ്പിച്ച് വാര്‍മോറ ഗ്രാനിറ്റോ

New Update

publive-image

Advertisment

കൊച്ചി: ''സന്തോഷത്തെ നവീകരിക്കുക'' എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ പ്രമുഖ സാനിറ്ററി വെയര്‍, ബാത്ത്‌വെയര്‍ ബ്രാന്‍ഡായ വാര്‍മോറ ഗ്രാനിറ്റോ ലിമിറ്റഡ് പുതിയ പ്രീമിയം സാനിറ്ററി വെയര്‍, ഫോസെറ്റുകള്‍, കിച്ചന്‍ സിങ്ക്, വാട്ടര്‍ ഹീറ്ററുകള്‍, ബാത്ത്‌വെയര്‍ സാമഗ്രികള്‍ തുടങ്ങിയവയുടെ ശ്രേണി അവതരിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരില്‍ 12, 13 തീയതികളില്‍ നടന്ന ദേശീയ അവതരണ ചടങ്ങിലും ഡീലര്‍ മീറ്റിലുമായി 350ലധികം ഡീലര്‍മാരും വിതരണക്കാരും പങ്കെടുത്തു.

വാര്‍മോറ ഗ്രൂപ്പിനു കീഴില്‍ സമ്പൂര്‍ണ സാനിറ്ററിവെയര്‍, ബാത്ത്‌റൂം പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ കാഴ്ച്ചപ്പാട്. പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായി 50 ലധികം പുതിയ സാനിറ്ററി ഉല്‍പ്പന്നങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. 15 പുതിയ ഫോസെറ്റ് മോഡലുകളും പുതിയ വലിപ്പത്തിലും രൂപത്തിലും നിറത്തിലുമുള്ള 12 കിച്ചന്‍ സിങ്കുകളും അഞ്ച് വാട്ടര്‍ ഹീറ്ററുകളും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഭവേഷ് വാര്‍മോറ, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഹിരണ്‍ വാര്‍മോറ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്.

വിശ്വാസ്യത, നവീകരണം, ഗുണമേന്മയുള്ള അവബോധം, ഡിസൈന്‍, സാങ്കേതികവിദ്യ എന്നിവയില്‍ വിശ്വസ്തരായ വാര്‍മോറ, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ശക്തമായ ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിച്ചുവെന്നും വിപണിയില്‍ നൂതന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് കമ്പനി ഐഡന്റിറ്റി കൂടുതല്‍ ശക്തമായെന്നും ഇന്ത്യന്‍ സെറാമിക് വ്യവസായത്തില്‍ ലീഡറായി തുടരുമെന്നും വാര്‍മോറ ഗ്രൂപ്പ് ചെയര്‍മാന്‍ ഭവേഷ് വാര്‍മോറ പറഞ്ഞു.

ടൈല്‍, ബാത്ത്‌വെയര്‍, സാനിറ്ററിവെയര്‍ എന്നിവയുടെ പ്രമുഖ ഉല്‍പ്പാദക ബ്രാന്‍ഡായ വാര്‍മോറ ഗ്രാനിറ്റോ വോള്‍, ഫ്‌ളോര്‍ ടൈലുകളുടെ വിപുലമായ ശ്രേണി നല്‍കുന്നുണ്ട്. സ്ലാബുകള്‍, സാനിറ്ററിവെയറുകള്‍, ഫോസെറ്റുകള്‍, കിച്ചന്‍ സിങ്ക്, പിടിഎംടി ഉല്‍പ്പന്നങ്ങള്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവയെല്ലാമുണ്ട്. കമ്പനിക്ക് ദിവസവും 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ ടൈലുകളും 4,000 പീസ് സാനിറ്ററിവെയറുകളും ഉല്‍പ്പാദിപ്പിക്കാന്‍ മൊത്തം ശേഷിയുമുള്ള ഒമ്പത് അത്യാധുനിക ഉല്‍പ്പാദന യൂണിറ്റുകള്‍ ഗുജറാത്തിലുണ്ട്. വിപുലമായ 5000ത്തിലധികം വരുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും 700ലധികം ഡീലര്‍മാരും 12 ബ്രാഞ്ച് ഓഫീസുകളുമുണ്ട്.

കമ്പനിക്ക് ഇന്ത്യയിലുടനീളമായി 325 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുണ്ട്. ആഗോള തലത്തില്‍ 15 ഷോറൂമുകളുമുണ്ട്. വാര്‍മോറ ഗ്രൂപ്പിന് 74 രാജ്യങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 28 ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പുതിയ അവതരണം ലക്ഷ്യം നേടുന്നതിന് സഹായിക്കുമെന്നും അവതരണത്തോടെ അപ്പര്‍ മിഡില്‍, പ്രീമിയം വിപണിയില്‍ കമ്പനിയുടെ പങ്കാളിത്തം ശക്തമാകുമെന്നും കമ്പനി വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്നും പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്നും ആഭ്യന്തരവും ആഗോള തലത്തിലുമുള്ള വിപണികളില്‍ സ്ഥാനം ശക്തിപ്പെടുത്തുമെന്നും വാര്‍മോറ ഗ്രാനിറ്റോ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഹിരണ്‍ വാര്‍മോറ പറഞ്ഞു.

1994 സ്ഥാപിച്ച വാര്‍മോറ ഗ്രാനിറ്റോ നവീകരണത്തിലും രൂപകല്‍പ്പനയിലും സാങ്കേതികതയിലും ശ്രദ്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക് കമ്പനികളിലൊന്നായി വളര്‍ന്നു. കമ്പനിക്ക് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി തന്നെയുണ്ട്. മോര്‍ബിയില്‍ 40,000 ചതുരശ്ര അടി വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിള്‍ ഫ്‌ളോര്‍ ഷോറൂം സ്ഥാപിച്ചു. 4000ത്തിലധകം ഡിസൈനുകളും 300ലധികം മോക്കപ്പുകളും 150ലധികം ക്ലാസി സാനിറ്ററിവെയറുകളും ഇവിടെ ഡിസ്‌പ്ലേയുണ്ട്.

Advertisment