കൊച്ചി: പ്രമുഖ ഇൻവെസ്റ്റ്മെന്‍റ് സ്ഥാപനമായ കറ്റാമരന്‍റെ ചെയർമാനായി എം.ഡി. രംഗനാഥ് നിയമിതനായി. കഴിഞ്ഞ മൂന്ന് വർഷമായി കറ്റാമരന്‍റെ പ്രസിഡന്‍റായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
ദീപക് പദക്കിനെ കറ്റാമരന്‍റെ പുതിയ പ്രസിഡന്‍റായും നിയമിച്ചിട്ടുണ്ട്. ഐടി സർവീസസ്, സോഫ്റ്റ് വെയർ പ്രോഡക്ട് ഇൻഡസ്ട്രി എന്നിവയിൽ ആഗോളതലത്തിലുള്ള 30 വർഷത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം കറ്റാമരനിലെത്തുന്നത്.
സ്ഥാപനത്തെ വളർച്ചയിലേക്ക് നയിച്ച രംഗനാഥിന്‍റെ ചെയർമാനായുള്ള നിയമനത്തില്‍ സന്തോഷമുണ്ടെന്ന് കറ്റാമരന്‍റെ സ്ഥാപകനും ചെയർമാൻ എമിരറ്റസുമായ എൻ.ആർ. നാരായണമൂർത്തി പറഞ്ഞു. ദീപക് പദക്കിനെ കറ്റാമരനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് സ്ഥാപനത്തിന്‍റെ അടുത്ത ഘട്ട വളർച്ചയില്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ∙ പാൽപ്പാട നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്. ∙ പഴത്തൊലി നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് […]
പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]
മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]
ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ പിൻ സെറ്റ് ചെയ്ത്, പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും […]
കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന് മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്. 52% […]
ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]
ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]