/sathyam/media/post_attachments/18sedtQ5PZeMPEDJkC43.jpg)
പ്രമുഖ ഇ.എം.എസ്. കമ്പനിയായ സിര്‍മ എസ്.ജി.എസ്. ടെക്‌നോളജി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) ഓഗസ്റ്റ് 12-ന് ആരംഭിക്കും. ഓഹരി ഒന്നിന് 209-220 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 18 വ്യാഴാഴ്ച ഐ.പി.ഒ. ക്ലോസ് ചെയ്യും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 68 ഇക്വിറ്റി ഓഹരികള്‍ക്കോ അതിനുശേഷം 68-ന്റെ ഗുണിതങ്ങളായോ അപേക്ഷിക്കാം. 840 കോടി രൂപയാണ് ഐ.പി.ഒ. വഴി സമാഹരിക്കാനുദ്ദേശിക്കുന്നത്.
766 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്.എസ്.) ഉള്‍പ്പെടെ 3,369,360 ഇക്വിറ്റി ഓഹരികളാണ് പുറത്തിറക്കുന്നത്. ബുക്ക് ബില്‍ഡിങ് പ്രോസസിലൂടെയാണ് വില്‍പ്പന. ഇത് പ്രകാരം 50 ശതമാനത്തില്‍ താഴെ ഓഹരികള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 15 ശതമാനത്തില്‍ കുറയാതെ ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 35 ശതമാനത്തില്‍ കുറയാത്ത
ഓഹരികള്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് മാറ്റിവെക്കുക.
സന്ദീപ് ടാന്‍ണ്ടന്‍, ജസ്ബീര്‍ സിങ് ഗുജ്‌റാള്‍ എന്നിവര്‍ നയിക്കുന്ന സിര്‍മ എസ്.ജി.എസ്. സാങ്കേതികവിദ്യയില്‍ കേന്ദ്രീകൃതമായി ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് സേവനങ്ങളുടെ (ഇ.എം.എസ്.) എന്‍ജിനീയറിങ്, ഡിസൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us