75-ാം സ്വാതന്ത്ര്യദിനത്തിന് 75 ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിച്ച വാച്ചുകളുടെ ശേഖരവുമായി നെബുല ബൈ ടൈറ്റന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ ആദ്യത്തെ സോളിഡ് ഗോള്‍ഡ് വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍റെ നെബുല, എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്‍റെ സ്മരണയ്ക്കായി ഓഗസ്റ്റ് 15-ന് വാച്ചുകളുടെ പ്രത്യേക ശേഖരം അവതരിപ്പിക്കും. സ്വാതന്ത്ര്യത്തിന്‍റെ ഓരോ വര്‍ഷത്തേയും സൂചിപ്പിക്കുന്ന വിധത്തില്‍ 75 വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച രണ്ടു വാച്ചുകളാണ് ജഷ്ന 75 എന്ന പേരിലുള്ള ഈ എക്സ്ക്ലൂസീവ് ശേഖരത്തിലുള്ളത്.

.അത്യാധുനിക രൂപകല്‍പ്പനയും വിശദാംശങ്ങളിലെ ശ്രദ്ധയും സംയോജിപ്പിച്ചാണ് ശ്വേത്, നീല്‍ എന്നീ പേരുകളില്‍ യഥാക്രമം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വാച്ചുകള്‍ പുറത്തിറക്കിയിട്ടുള്ളത്. നീലിന്‍റെ വില 2 ലക്ഷം രൂപയും ശ്വേതിന്‍റെ വില 4 ലക്ഷം രൂപയുമാണ്. വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകളിലും www.titan.co.in എന്ന ബ്രാന്‍ഡ് വെബ്സൈറ്റിലും ഈ ശേഖരം ലഭ്യമാകും. ഓഗസ്റ്റ് 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ വാച്ചുകള്‍ ഓര്‍ഡര്‍ ചെയ്യാം. നവംബര്‍ മുതലാണ് വാച്ച് ഉപഭോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങുക.

അശോക ചക്രത്തെ പ്രതീകാന്മകമാക്കിക്കൊണ്ടാണ് ഈ രണ്ട് വാച്ചുകളുടേയും ഡയലുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നമ്മുടെ ചരിത്രത്തില്‍ പ്രമുഖമായി ഇടംപിടിച്ചതും പുരോഗതിയേയും വളര്‍ച്ചയേയും പ്രതിനിധീകരിക്കുന്നതുമാണ് അശോക ചക്രം.

മനോഹരമായ മെക്കാനിക്കല്‍ ഹാന്‍ഡ്-വൗണ്ട് മൂവ്മെന്‍റ്, മനോഹരമായ സില്‍വര്‍ വൈറ്റ് ഡയല്‍, അതില്‍ ഇരട്ട ടോണ്‍ ആംഗിള്‍ കട്ട് ഇന്‍ഡൈസുകള്‍, അശോക ചക്രത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള 24 സൂചികകള്‍ എന്നിവയാണ് ശ്വേതിന്‍റെ സവിശേഷതകള്‍.

നമ്മുടെ ദേശീയ പക്ഷിയായ മയിലിന്‍റെ ആകര്‍ഷകമായ തൂവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡയലില്‍ മദര്‍ ഓഫ് പേള്‍ കട്ട്-ഔട്ടുകളുള്ള രൂപകല്‍പ്പനയാണ് നീല്‍ അവതരിപ്പിക്കുന്നത്. ക്ലാസിക് ലെതറിലാണ് വാച്ച് സ്ട്രാപ്പുകള്‍ തയാറാക്കിയിട്ടുള്ളത്. നീലിന് സാറ്റിന്‍ ബ്ലൂ ഫിനിഷും നല്‍കിയിരിക്കുന്നു.

ഇന്ത്യയെ വളരെ സവിശേഷമായ രീതിയില്‍ ആഘോഷിക്കുന്ന ഞങ്ങളുടെ സോളിഡ് ഗോള്‍ഡ് വാച്ചുകളുടെ ബ്രാന്‍ഡാണ് ടൈറ്റന്‍ നെബുലയെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിംഗ് ഹെഡ് സിരീഷ് ചന്ദ്രശേഖര്‍ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി തയ്യാറാക്കിയ ഒരു പ്രത്യേക പതിപ്പാണ് ജഷ്ന 75. നാമെല്ലാവരും ആസ്വദിക്കുന്ന സവിശേഷ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമാണിത്. പതിനെട്ട് കാരറ്റ് സ്വര്‍ണ്ണത്തിലും വജ്രത്തിലും രൂപകല്പന ചെയ്ത ആഡംബര വാച്ചുകള്‍ ഘടികാര രൂപകല്‍പ്പനയില്‍ പരിഷ്ക്കരണം ആഗ്രഹിക്കുന്ന വാച്ച് ആസ്വാദകര്‍ക്കായി തയ്യാറാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment